Sunday, 29 June 2014

ജ്ഞാനപ്പാന ( Jnanapana )


http://www.4shared.com/mp3/--kjnFI1/Jnanappana.html?


വന്ദനം 

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!



ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!



കാലലീല


ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.


പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.


സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;


തത്ത്വവിചാരം 


ചുഴന്നീടുന്ന സംസാരചക്രത്തി-

ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍

അറിവുള്ള മഹത്തുക്കളുണ്ടൊരു

പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.


എളുതായിട്ടു മുക്തി ലഭിപ്പാനായ്‌

ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌



ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.


കര്‍മ്മഗതി 


ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


ജീവഗതി 


നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;


നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.


അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.


ഭാരതമഹിമ 


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.


അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.


ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും


ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.


കലികാലമഹിമ


യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും


അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?


എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!


മനുഷ്യജന്മം ദുര്‍ല്ലഭം


എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.


തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!


സംസാരവര്‍ണ്ണന


സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;


അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!


വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.


സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.


വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം 

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,


കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!


എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.


ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?


അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.


ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.


നാമജപം
സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ


സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്‍

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.


പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!


ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും


ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.


ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ. 

Saturday, 28 June 2014

ഗായത്രീ മഹാമന്ത്രം

ഗായത്രീ മഹാമന്ത്രം
ദേവനാഗരി ലിപിയിൽ:
ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥
മലയാള ലിപിയിൽ:
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പദാനുപദ വിവരണം
ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
മാഹാത്മ്യം
വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
ഭാവാർ‌ത്ഥം
സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

Saturday, 21 June 2014

Inspirational Stories (ഉദ്ബോധന കഥകള്‍)



 There were two childhood buddies who went through school and college and even joined the army together. War broke out and they were fighting in the same unit.

One night they were ambushed. Bullets were flying all over and out of the darkness came a voice, "Harry, please come and help me."

Harry immediately recognized the voice of his childhood buddy, Bill. He asked the captain if he could go.

The captain said, "No, I can't let you go, I am already short-handed and I cannot afford to lose one more person. Besides, the way Bill sounds he is not going to make it."

Harry kept quiet. Again the voice came, "Harry, please come and help me." Harry sat quietly because the captain had refused earlier. Again and again the voice came. Harry couldn't contain himself any longer and told the captain, "Captain, this is my childhood buddy. I have to go and help." The captain reluctantly let him go.

Harry crawled through the darkness and dragged Bill back into the trench. They found that Bill was dead.

Now the captain got angry and shouted at Harry, "Didn't I tell you he was not going to make it? He is dead, you could have been killed and I could have lost a hand.

That was a mistake." Harry replied, "Captain, I did the right thing. When I reached Bill he was still alive and his last words were 'Harry, I knew you would come.

Good relationships are hard to find and once developed should be nurtured. We are often told: Live your dream. But you cannot live your dream at the expense of others. People who do so are unscrupulous. We need to make personal sacrifices for our family, friends, and those we care about and who depend on us.

 

എനിക്ക് അറിയാമായിരുന്നു, നീ വരുമെന്ന്

ഒരുമിച്ചു ഒരേ സ്കൂളില്‍, ഒരേ കോളേജില്‍, എന്തിനു കരസേനയില്‍ ചേര്‍ന്നതും ആ രണ്ടു കൂട്ടുകാരും ഒരുമിച്ചുതന്നെ.  യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ അവര്‍ ഒരേ യുണിട്ടില്‍ തന്നെ.

 പതിയിരുന്ന ശത്രു സൈന്യം ഒരു രാത്രി അവരുടെ യുണിറ്റ് ആക്രമിച്ചു. വെടിയുണ്ടകള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. ഇരുട്ടില്‍ നിന്നും ഒരു ശബ്ദം കേട്ടു, ഹാരി, ദയവുചെയ്ത് വരൂ, എന്നെ ഒന്ന് സഹായിക്കൂ.

 പെട്ടെന്ന് തന്നെ ഹാരി തന്റെ കൂട്ടുകാരന്‍ ബില്ലിന്റെ ശബ്ദം തിരിച്ചറിഞ്ഞു. താന്‍ പൊയ്ക്കോട്ടേ എന്ന് ഹാരി ക്യാപ്ടനോട് ചോദിച്ചു.


ക്യാപ്ടന്‍ പറഞ്ഞു. ഇല്ല. പോകാന്‍ ഞാന്‍ അനുവദിക്കില്ല. ഇപ്പോള്‍ തന്നെ നമ്മുടെ സംഖ്യാബലം കുറവാണ്. ഇനിയും ആരെയും നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല. തന്നെയുമല്ല, ബില്‍ ഇനി അധിക സമയം ജീവിക്കും എന്ന് തോന്നുന്നില്ല.

ഹാരി മൌനം പാലിച്ചു. വീണ്ടും അതെ ശബ്ദം, ഹാരി ദയവുചെയ്ത് വരൂ, എന്നെ സഹായിക്കൂ.  ക്യാപ്ടന്‍ നേരത്തെ അപേക്ഷ തള്ളിക്കളഞ്ഞതുകൊണ്ട് ഹാരി മിണ്ടാതെ ഇരുന്നു. വീണ്ടും വീണ്ടും അതെ ശബ്ദം വന്നുകൊണ്ടിരുന്നു. സഹിക്കാനാവാതെ ഹാരി ക്യാപ്ടനോട് പറഞ്ഞു, ക്യാപ്ടന്‍, അവന്‍ എന്റെ കളിക്കൂട്ടുകാരന്‍ ആണ്. എനിക്ക് പോയി അവനെ സഹായിച്ചേ പറ്റൂ. മനസ്സില്ലാ മനസ്സോടെ ക്യാപ്ടന്‍ സമ്മതം മൂളി.

ഹാരി ഇരുട്ടിലൂടെ ഇഴഞ്ഞു നീങ്ങി ബില്ലിനെ തങ്ങളുടെ കിടങ്ങിലേക്ക് വലിച്ചു കൊനുവന്നു. ബില്‍ മരിച്ചിരുന്നു.

ദേഷ്യത്തോടെ ക്യാപ്ടന്‍ ഹാരിയോടു ആക്രോശിച്ചു, ഞാന്‍ നിന്നോട് പറഞ്ഞതല്ലേ, ബില്ലിന് മരണത്തില്‍ നിന്ന് രക്ഷപെടാന്‍ ആവില്ലെന്ന്. അവന്‍ മരിച്ചു. നിനക്കും ഈ ഗതി വന്നിരുന്നെങ്കില്‍ എനിക്ക് അരാളെ കൂടി നഷ്ടമായേനെ. നിന്നെ പോകാന്‍ അനുവദിച്ചത് തന്നെ തെറ്റായി.

ഹാരി മറുപടി പറഞ്ഞു, ക്യാപ്ടന്‍, ഞാന്‍ ശരിയാണ് ചെയ്തത്. ഞാന്‍ അരികില്‍ എത്തുമ്പോള്‍ ബില്ലിന് ജീവന്‍ ഉണ്ടായിരുന്നു. അവന്റെ അവസാന വാക്കുകള്‍, ഹാരി, എനിക്കറിയാമായിരുന്നു, നീ വരുമെന്ന് എന്നായിരുന്നു.


നല്ല ബന്ധങ്ങള്‍ ഉണ്ടാവുക പ്രയാസം. ഉണ്ടായാല്‍ അത്തരം ബന്ധങ്ങള്‍ ദൃഡം ആക്കുകയും പരിപോഷിപ്പിക്കുകയും വേണം.  നമ്മെ ആശ്രയിക്കുന്നവരും, നമുക്ക് താല്പര്യം ഉള്ളവരുമായ നമ്മുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി ആത്മാര്‍പ്പണവും ത്യാഗ സന്നദ്ധതയും വേണം.

Inspirational Stories (ഉദ്ബോധന കഥകള്‍)



There was a farmer who sold a pound of butter to the baker.

One day the baker decided to weigh the butter to see if he was getting a pound and he found that he was not. This angered him and he took the farmer to court.

The judge asked the farmer if he was using any measure. The farmer replied, amour Honor, I am primitive. I don't have a proper measure, but I do have a scale."

The judge asked, "Then how do you weigh the butter?"

The farmer replied "Your Honor, long before the baker started buying butter from me, I have been buying a pound loaf of bread from him. Every day when the baker brings the bread, I put it on the scale and give him the same weight in butter. If anyone is to be blamed, it is the baker."

What is the moral of the story? We get back in life what we give to others. Whenever you take an action, ask yourself this question: Am I giving fair value for the wages or money I hope to make? Honesty and dishonesty become a habit. Some people practice dishonesty and can lie with a straight face. Others lie so much that they don't even know what the truth is anymore. But who are they deceiving? Themselves

ഒരു കിലോ വെണ്ണ

കര്‍ഷകന്‍ സ്ഥിരമായി ഒരു കിലോ വീതം വെണ്ണ നിത്യവും റൊട്ടി ഉണ്ടാക്കുന്ന ആള്‍ക്ക് കൊടുത്തിരുന്നു. 

തനിക്കു കിട്ടുന്ന വെണ്ണയുടെ തൂക്കം ഒരു കിലോ ഇല്ല എന്ന സത്യം, ഇതറിയാന്‍ വേണ്ടി തൂക്കം നോക്കിയപ്പോള്‍ റൊട്ടി ഉണ്ടാക്കുന്നയാള്‍ക്ക് മനസ്സിലായി. 

കോപം അടക്കാനാവാതെ അയാള്‍ കര്‍ഷകനെ കോടതിയില്‍ ഹാജരാക്കി. 

തൂക്കം നോക്കാന്‍ എന്തെങ്കിലും അളവുകോല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ന്യായാധിപന്‍ ചോദിച്ചു.

കര്‍ഷകന്‍ മറുപടി പറഞ്ഞു, യുവര്‍ ഓണര്‍, ഞാന്‍ പ്രാചീനനാണ്. ഉചിതമായ അളവുകോല്‍ ഇല്ലെങ്കിലും എനിക്ക് അളവുണ്ട്. 

ന്യായാധിപന്‍ ചോദിച്ചു, അപ്പോള്‍ എങ്ങിനെയാണ് വെണ്ണ അളക്കുന്നത്? 

കര്‍ഷകന്‍ പറഞ്ഞു, യുവര്‍ ഓണര്‍, റൊട്ടി ഉണ്ടാക്കുന്ന ആള്‍ എന്റെ കയ്യില്‍ നിന്നും വെണ്ണ വാങ്ങിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ അയാളില്‍ നിന്നും ഒരു കിലോ റൊട്ടി വാങ്ങിച്ചു വരുന്നു.

തുലാസില്‍ റൊട്ടിയുടെ തൂക്കത്തിന് തുല്യമായ വെണ്ണയാണ് ഞാന്‍ കൊടുത്തു കൊണ്ടിരിക്കുന്നത്.

ഇതില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍ അത് റൊട്ടി ഉണ്ടാക്കുന്ന ആളെയാണ്.  

നമ്മള്‍ എന്ത് കൊടുക്കുന്നുവോ, അതാണ് തിരിച്ചു ലഭിക്കുന്നത്.

എന്തെങ്കിലും ചെയ്യുമ്പോള്‍, ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സ്വയം ചോദിക്കൂ, എനിക്ക് കിട്ടുന്നതിനു പകരമായി അതെ മൂല്യം ഞാന്‍ തിരിച്ചു നല്‍കുന്നുണ്ടോ? നേരും നേരുകെടും സ്വഭാവം ആയി മാറുന്നു. ചിലര്‍ക്ക്  കള്ളത്തരങ്ങള്‍ ശീലമാക്കി മുഖത്തുനോക്കി നുണ പറയാന്‍ കഴിയുന്നു.  ചിലര്‍ നുണകള്‍ പറഞ്ഞു പറഞ്ഞു സത്യം എന്തെന്ന് അറിയാറെ ഇല്ല.  അവര്‍ പക്ഷെ ആരെയാണ് വഞ്ചിക്കുന്നത്, സ്വയം അല്ലാതെ.

Inspirational Stories (ഉദ്ബോധന കഥകള്‍)



There was a sailor who worked on the same boat for three years.

One night he got drunk. This was the first time it ever happened.

The captain recorded it in the log, "The sailor was drunk tonight."

The sailor read it, and he knew this comment would affect his career, so he went to the captain, apologized and asked the captain to add that it only happened once in three years which was the complete truth.

The captain refused and said, "What I have written in the log is the truth."

The next day it was the sailor's turn to fill in the log. He wrote, "The captain was sober tonight." The captain read the comment and asked the sailor to change or add to it explaining the complete truth because this implied that the captain was drunk every other night. The sailor told the captain that what he had written in the log was the truth.

Both statements were true but they conveyed misleading messages;

 

അര്‍ദ്ധ സത്യം, അസ്പഷ്ട സത്യം

മൂന്നു വര്‍ഷമായി അയാള്‍ ഒരേ കപ്പലിലെ ജോലിക്കാരനാണ്.  ഒരു രാത്രി കുടിച്ചു മത്തനായി. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

നാള്‍ വിവര പട്ടികയില്‍ കപ്പിത്താന്‍ എഴുതി. ജോലിക്കാരന്‍ ഇന്ന് രാത്രി കുടിച്ചു മത്തനായിരുന്നു.

ജോലിക്കാരന്‍ ഇത് വായിച്ചു. ഈ പ്രസ്താവന തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കി, മൂന്നു വര്‍ഷത്തിനിടെ ഈ ഒരു പ്രാവശ്യം മാത്രമേ ഇത് സംഭവിച്ചിട്ടുള്ളൂ എന്ന മുഴുവന്‍ സത്യവും നാള്‍ വിവര പട്ടികയില്‍ എഴുതി ചേര്‍ക്കണമെന്ന്, ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് അയാള്‍ കപ്പിത്താനോട് അപേക്ഷിച്ചു. 

ജോലിക്കാരന്റെ അപേക്ഷ നിരാകരിച്ചുകൊണ്ട്‌ കപ്പിത്താന്‍ പറഞ്ഞു, നാള്‍ വിവര പട്ടികയില്‍ ഞാന്‍ എഴുതിയിരിക്കുന്നത് സത്യമാണ്.

അടുത്ത ദിവസം, ഊഴം അനുസരിച്ച്,  നാള്‍ വിവര പട്ടിക എഴുതേണ്ടിയിരുന്നത് ജോലിക്കാരന്‍ ആയിരുന്നു. 

അയാള്‍ എഴുതി, ഇന്ന് രാത്രി കപ്പിത്താന്‍ മദ്യ ലഹരിയില്‍ അല്ലായിരുന്നു. 

നാള്‍ വിവര പട്ടികയിലെ വിവരണം മാറ്റി എഴുതുകയോ മുഴുവന്‍ സത്യവും എഴുതുകയോ വേണം എന്ന ആവശ്യം നിരാകരിച്ചുകൊണ്ട്‌ ജോലിക്കാരന്‍ പറഞ്ഞു, ഞാന്‍ എഴുതിയത് സത്യമാണ്.

രണ്ടു കുറിപ്പുകളും സത്യമായിരുന്നു, പക്ഷെ തെറ്റായ സന്ദേശം വഹിക്കുന്നവയും.

Inspirational Stories (ഉദ്ബോധന കഥകള്‍)


A PUPPY


A boy went to the pet store to buy a puppy. Four of them were sitting together, priced at Rs. 5000 each.

Then there was one sitting alone in a corner. The boy asked if that was from the same litter, if it was for sale, and why it was sitting alone. The store owner replied that it was from the same litter, it was a deformed one, and not for sale.

The boy asked what the deformity was. The store owner replied that the puppy was born without a hip socket and had a leg missing. The boy asked, "What will you do with this one?" The reply was it would be put to sleep. The boy asked if he could play with that puppy. The store owner said, "Sure." The boy picked the puppy up and the puppy licked him on the ear. Instantly the boy decided that was the puppy he wanted to buy.

The store owner said "That is not for sale!" The boy insisted. The store owner agreed. The boy pulled out RS. 200 from his pocket and ran to get RS. 4800 from his mother. As he reached the door the store owner shouted after him, "I don't understand why you would pay full money for this one when you could buy a good one for the same price." The boy didn't say a word. He just lifted his left trouser leg and he was wearing a brace. The pet store owner said, "I understand. Go ahead, take this one." This is empathy.

ഒരു നായക്കുട്ടി

വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന കടയിലേക്ക് ഒരു ബാലന്‍ കയറി. മുന്‍ നിരയില്‍ ഒന്നിന് അയ്യായിരം രൂപ വില ഇട്ട നാല് നയക്കുട്ടികള്‍ ഒന്നിച്ചിരിക്കുന്നു. അതുപോലെ തന്നെ ഉള്ള ഒരു നായ്ക്കുട്ടി കടയുടെ ഒരു മൂലയ്ക്ക് ഇരിക്കുന്നു. 

ഈ അഞ്ചും ഒരേ സമയത്ത് ജനിച്ചത്‌ തന്നെ അല്ലെ, അത് വില്‍ക്കാന്‍ ഉള്ളതല്ലേ, എന്താണ് അത് തനിയെ ഇരിക്കുന്നത്? ബാലന്‍ കട ഉടമസ്ഥനോട് ചോദിച്ചു.

കടയുടമ പറഞ്ഞു, ഒരേ പ്രസവത്തില്‍ ഉണ്ടായതു തന്നെ ഈ അഞ്ചും. അതിന്റെ പിന്കാലുകള്‍ ഒന്ന് സ്വാധീനമില്ല എന്ന വൈകല്യം ഉള്ളതുകൊണ്ട് വില്‍ക്കുന്നില്ല.

ബാലന്‍ ചോദിച്ചു, അതിനെ നിങ്ങള്‍ എന്ത് ചെയ്യും?

കൊല്ലുകയോ എവിടെയെങ്കിലും ഉപേക്ഷിക്കുകയോ ചെയ്യും, കടയുടമ പറഞ്ഞു.

അതിന്റെ കൂടെ കളിച്ചോട്ടെ എന്ന ബാലന്റെ ആവശ്യം കടയുടമ സമ്മതിച്ചു. കയ്യില്‍ എടുത്ത നായക്കുട്ടി ബാലന്റെ ചെവിയില്‍ മൃദുവായി നക്കി. അവന്‍ അതിനോട് വളരെ ഇഷ്ടം തോന്നി.  അതിനെ വാങ്ങിക്കണമെന്ന് ഉറപ്പിച്ചു.

കടയുടമ എതിര്‍ത്തു, ഇത് വില്പനയ്ക്ക് ഉള്ളതല്ല. ബാലന്‍റെ നിര്‍ബന്ധത്തിനു പക്ഷെ കടയുടമ വഴങ്ങി. ഇരുനൂറു രൂപ കൊടുത്തു അവന്‍ കടയില്‍ നിന്ന് ഇറങ്ങി ഓടി.

തിരിച്ചെത്തി, അമ്മയില്‍ നിന്നും വാങ്ങിയ നാലായിരത്തി എണ്ണൂരു രൂപ കടയുടമയെ ഏല്പിച്ചു. ഇത്രയും തുകക്ക് അംഗ വൈകല്യം ഇല്ലാത്ത നല്ല നായക്കുട്ടിയെ വാങ്ങിക്കാം എന്നിരിക്കെ എന്തിനാണ് ഇതിനെ വാങ്ങുന്നത് എന്ന കടയുടമയുടെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് മറുപടിയായി ഒന്നും മിണ്ടാതെ ബാലന്‍ തന്റെ ഒരു കൃത്രിമ കാല്‍ കാണിച്ചുകൊടുത്തു.

ഒരക്ഷരം മിണ്ടാനാവാതെ കടയുടമ നായക്കുട്ടിയെ ബാലന്‍റെ കൈകളില്‍ വച്ച് കൊടുത്തു.

(മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാന്‍ ഉള്ള കഴിവ്, തന്മയീഭാവശക്തി)
 

Inspirational Stories (ഉദ്ബോധന കഥകള്‍)


Why are Goals Important?
 

On the best sunny day, the most powerful magnifying glass will not light paper if you keep moving the glass. But if you focus and hold it, the paper will light up. That is the power of concentration.

A man was traveling and stopped at an intersection. He asked an elderly man, "Where does this road take me?" The elderly person asked, "Where do you want to go?" The man replied, "I don't know." The elderly person said, "Then take any road. What difference does it make?"

How true. When we don't know where we are going, any road will take us there.

Suppose you have all the football eleven players, enthusiastically ready to play the game, all charged up, and then someone took the goal post away. What would happen to the game? There is nothing left. How do you keep score? How do you know you have arrived?

Enthusiasm without direction is like wildfire and leads to frustration. Goals give a sense of direction. Would you sit in a train or a plane without knowing where it was going? The obvious answer is no. Then why do people go through life without having any goals?

 

‘ലക്ഷ്യ’ത്തിന്‍റെ പ്രാധാന്യം

നല്ല സൂര്യപ്രകാശത്തിലും ഭൂതക്കണ്ണാടി ഇളകുന്നുണ്ടെങ്കില്‍ അതുകൊണ്ട് ഒരു കടലാസ് കത്തിക്കാന്‍ ആകില്ല. എന്നാല്‍ സൂര്യപ്രകാശം കേന്ദ്രീകരിച്ച് ഭൂതക്കണ്ണാടി ഇളകാതെ പിടിച്ചാല്‍ കടലാസ് കത്തും. ഏകാഗ്രതയുടെ ശക്തിയാണത്.

ഒരാള്‍ യാത്രയില്‍ ഒരു കവലയില്‍ എത്തി. അവിടെ കണ്ട ഒരു പ്രായം ചെന്ന മനുഷ്യനോടു ‘ഈ വഴികള്‍ എവിടെക്കുള്ളതാണ്’ എന്ന് അയാള്‍ ചോദിച്ചു.

നിങ്ങള്ക്ക് എവിടെക്കാണ്‌ പോകേണ്ടത് എന്ന് തിരിച്ചു ചോദിച്ച ആ വയോധികനോട് ‘അറിഞ്ഞു കൂടാ എന്ന മറുപടി ആയിരുന്നു.

എങ്കില്‍ ഏതു വഴിയിലുടെ വേണമെങ്കില്‍ പൊയ്ക്കോളൂ. ഏതു വഴി ആയാലും എന്ത് വ്യത്യാസമാണ് വരാന്‍ പോകുന്നത്? 

എത്ര ശരിയാണ്. എവിടെക്കാണ്‌ എന്നറിയാതെ ഉള്ള യാത്രയില്‍ ഏതു വഴിയിലൂടെ പോയാലും എന്താണ്? 

വളരെ ഊര്‍ജ്വസ്വലരായ പതിനൊന്നു പേരും ഫുട് ബോള്‍ കളിയ്ക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഗോള്‍ പോസ്റ്റ്‌ ആരോ എടുത്തു മാറ്റിയതായി സങ്കല്‍പ്പിക്കൂ. കളിക്ക് എന്ത് സംഭവിക്കും. അവശ്യം വേണ്ടത് അവിടെ ഇല്ല. കളിയിലെ പോയിന്റ്‌ നില എങ്ങനെ അടയാളപ്പെടുത്തും?

ലക്ഷ്യ ബോധമില്ലാത്ത ആവേശം, കാട്ടുതീ പോലെയാണ്. ലക്ഷ്യം ദിശാ ബോധത്തിന് വഴിയൊരുക്കുന്നു.

എവിടേക്ക് പോകുന്നു എന്നറിയാതെ ഒരു തീവണ്ടിയിലോ വിമാനത്തിലോ നിങ്ങള്‍ കയറുമോ. ഇല്ലല്ലോ.  അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മനുഷ്യര്‍ ശരിയായ ലക്ഷ്യം ഇല്ലാതെ ജീവിക്കുന്നു?