ശ്രീമദ് ഭാഗവതത്തിലെ ദ്വിതീയ സ്കന്ധo മൂന്നാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ "ചതുശ്ലോകി ഭാഗവതം" എന്നറിയപ്പെടുന്നു.
" അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത് പരം
പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം
ഋതേഽര്‍ത്ഥം യത് പ്രതീയേത ന പ്രതീയേത ചാത്മനി
തദ്വിദ്യാദാത്മനോ മായാം യഥാഽഽഭാസോ യഥാ തമഃ
യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനു
പ്രവിഷ്ടാന്യ പ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം
ഏതാവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാത്മനഃ
അന്വയവ്യതിരേകാഭ്യാം യത് സ്യാത് സര്‍വത്ര സര്‍വദാ "

ശ്രീ ഭഗവാൻ പറഞ്ഞു :-
"പരമഗുഹ്യമാമെൻ വിജ്ഞാനയുക്തജ്ഞാനം
അരുളാം തദംഗവും ശ്രദ്ധിച്ചു കേട്ടുകൊൾക:
ആദിയിൽ ഞാൻ എന്നിയേ അസത്തും സത്തുമായി
യാതൊന്നും തന്നെ ഇല്ലായിരുന്നു പിതാമഹാ!
അരുളാം തദംഗവും ശ്രദ്ധിച്ചു കേട്ടുകൊൾക:
ആദിയിൽ ഞാൻ എന്നിയേ അസത്തും സത്തുമായി
യാതൊന്നും തന്നെ ഇല്ലായിരുന്നു പിതാമഹാ!
സൃഷ്ടിയ്ക്കു ശേഷം കാണപ്പെട്ടിടും ലോകരൂപം
മറ്റൊന്നല്ല അഹമത്രേ, ഞാൻതന്നെ ശേഷിപ്പോനും
ഇല്ലാത്തതുള്ളതായും ഉള്ളതായീടും ആത്മാ-
വില്ലെന്നും തോന്നിപ്പതാണെൻ മായ തൽ സ്വരൂപ
കണ്ണാടിയിലെ ഛായ വാസ്തവ രൂപമെന്നും
മണ്ഡലസ്ഥനാം താമസ്സില്ലെന്നും തോന്നും പോലെ
മറ്റൊന്നല്ല അഹമത്രേ, ഞാൻതന്നെ ശേഷിപ്പോനും
ഇല്ലാത്തതുള്ളതായും ഉള്ളതായീടും ആത്മാ-
വില്ലെന്നും തോന്നിപ്പതാണെൻ മായ തൽ സ്വരൂപ
കണ്ണാടിയിലെ ഛായ വാസ്തവ രൂപമെന്നും
മണ്ഡലസ്ഥനാം താമസ്സില്ലെന്നും തോന്നും പോലെ
നീച-ഉച്ച ഭൂതങ്ങളിൽ മഹാഭൂതങ്ങൾ അനു-
വേശിച്ചിരുന്നീടിലും വേശിപ്പതില്ല ആവിധം
ജീവരൂപനായ് വേശിച്ചെന്നു താൻ തോന്നീടിലും
സർവ്വരൂപി ഞാൻ, പ്രവേശിക്കുന്നില്ലൊന്നിങ്കലും.
വേശിച്ചിരുന്നീടിലും വേശിപ്പതില്ല ആവിധം
ജീവരൂപനായ് വേശിച്ചെന്നു താൻ തോന്നീടിലും
സർവ്വരൂപി ഞാൻ, പ്രവേശിക്കുന്നില്ലൊന്നിങ്കലും.
തത്ത്വജിജ്ഞാസുവായോൻ അറിഞ്ഞിരിക്കേണ്ടുന്ന-
തിത്രമാത്രമേയുള്ളൂ ചിന്തിച്ചു നോക്കീടുകിൽ
അന്വയ വ്യതിരേകമട്ടിൽ എപ്പോഴുമെങ്ങും
അന്യൂനമിരിപ്പതേത് അതാണ് ആത്മരൂപം.
തിത്രമാത്രമേയുള്ളൂ ചിന്തിച്ചു നോക്കീടുകിൽ
അന്വയ വ്യതിരേകമട്ടിൽ എപ്പോഴുമെങ്ങും
അന്യൂനമിരിപ്പതേത് അതാണ് ആത്മരൂപം.
പരമസമാധിയിൽ ഇരുന്നീ മതം നേരേ-
പരിചിന്തനം ചെയ്ക നീ നിരന്തരം എന്നാൽ
വരികയില്ല കല്പവികല്പങ്ങളിൽ പ്പിന്നെ-
യൊരുകാലത്തും തവ സമ്മോഹം വിധാതാവേ!"
പരിചിന്തനം ചെയ്ക നീ നിരന്തരം എന്നാൽ
വരികയില്ല കല്പവികല്പങ്ങളിൽ പ്പിന്നെ-
യൊരുകാലത്തും തവ സമ്മോഹം വിധാതാവേ!"
(ശ്രീമദ് ഭാഗവതം)