Sunday, 31 August 2014

chandana charchitha, jayadeva Ashtapadi

http://play.raaga.com/malayalam/song/playlist/Jayadeva-Ashtapadi-Vol-1-4290829/Chandana-Charchita-77162




candana-carcita-nīla-kalevara-pīta-vasana-vana-mālī |
keli-calan-maṇi-kuṇḍala-maṇḍita-gaṇḍa-yuga-smita-śālī ||1||


haririha mugdha-vadhū-nikare vilāsini vilāsati kelī-pare ||dhruvapadaṃ||

pīna-payodhara-bhāra-bhareṇa hariṃ parirabhya sarāgam |
gopa-vadhūranugāyati kācid udañcita-parama-rāgam ||2||


kāpi vilāsa-vilola-vilocana-khelana-janita-manojam |
dhyāyati mugdha-vadhūradhikaṃ madhusūdana-vadana-sarojam ||3||


kāpi kapola-tale militā lapituṃ kim api śruti-mūle |
cāru cucumba nitambavatī dayitaṃ pulakair anukūle ||4||


keli-kalā-kutukena ca kācid amuṃ yamunā-jala-kūle |
mañjula-vañjula-kuñja-gataṃ vicakarṣa kareṇa dukūle ||5||


kara-tala-tāla-tarala-valayāvali-kalita-kalasvana-vaṃśe |
rāsa-rase saha-nṛtya-parā hariṇa-yuvatī-praśaśaṃse ||6||


śliṣyati kām api cumbati kām api kām api ramayati rāmām |
paśyati sa-smita-cāru-tarām aparām anugacchati vāmām ||7||


śrī-jayadeva-bhaṇitam idam adbhuta-keśava-keli-rahasyam |
vṛndāvana-vipine lalitaṃ vitanotu śubhāni yaśasyam ||8||

Saturday, 30 August 2014

श्रीवेङ्कटेशसुप्रभातम् - Sri Venkateswara Suprabhatam







കൗസല്യാ സുപ്രജാ രാമ പൂര്വാസംധ്യാ പ്രവര്തതേ |
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവമാഹ്നികമ് || 1 ||
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിംദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാകാംത ത്രൈലോക്യം മംഗളം കുരു || 2 ||
മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂര്തേ |
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വേംകടേശ ദയിതേ തവ സുപ്രഭാതമ് || 3 ||
തവ സുപ്രഭാതമരവിംദ ലോചനേ
ഭവതു പ്രസന്നമുഖ ചംദ്രമംഡലേ |
വിധി ശംകരേംദ്ര വനിതാഭിരര്ചിതേ
വൃശ ശൈലനാഥ ദയിതേ ദയാനിധേ || 4 ||
അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സംധ്യാം
ആകാശ സിംധു കമലാനി മനോഹരാണി |
ആദായ പാദയുഗ മര്ചയിതും പ്രപന്നാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 5 ||
പംചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ
ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവംതി |
ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 6 ||
ഈശത്-പ്രഫുല്ല സരസീരുഹ നാരികേള
പൂഗദ്രുമാദി സുമനോഹര പാലികാനാമ് |
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 7 ||
ഉന്മീല്യനേത്ര യുഗമുത്തമ പംജരസ്ഥാഃ
പാത്രാവസിഷ്ട കദലീ ഫല പായസാനി |
ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠംതി
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 8 ||
തംത്രീ പ്രകര്ഷ മധുര സ്വനയാ വിപംച്യാ
ഗായത്യനംത ചരിതം തവ നാരദോ‌உപി |
ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 9 ||
ഭൃംഗാവളീ ച മകരംദ രസാനു വിദ്ധ
ഝുംകാരഗീത നിനദൈഃ സഹസേവനായ |
നിര്യാത്യുപാംത സരസീ കമലോദരേഭ്യഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 10 ||
യോഷാഗണേന വരദധ്നി വിമഥ്യമാനേ
ഘോഷാലയേഷു ദധിമംഥന തീവ്രഘോഷാഃ |
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 11 ||
പദ്മേശമിത്ര ശതപത്ര ഗതാളിവര്ഗാഃ
ഹര്തും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ |
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദമ്
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതമ് || 12 ||
ശ്രീമന്നഭീഷ്ട വരദാഖില ലോക ബംധോ
ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിംധോ |
ശ്രീ ദേവതാ ഗൃഹ ഭുജാംതര ദിവ്യമൂര്തേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 13 ||
ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിര്മലാംഗാഃ
ശ്രേയാര്ഥിനോ ഹരവിരിംചി സനംദനാദ്യാഃ |
ദ്വാരേ വസംതി വരനേത്ര ഹതോത്ത മാംഗാഃ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 14 ||
ശ്രീ ശേഷശൈല ഗരുഡാചല വേംകടാദ്രി
നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാമ് |
ആഖ്യാം ത്വദീയ വസതേ രനിശം വദംതി
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 15 ||
സേവാപരാഃ ശിവ സുരേശ കൃശാനുധര്മ
രക്ഷോംബുനാഥ പവമാന ധനാധി നാഥാഃ |
ബദ്ധാംജലി പ്രവിലസന്നിജ ശീര്ഷദേശാഃ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 16 ||
ധാടീഷു തേ വിഹഗരാജ മൃഗാധിരാജ
നാഗാധിരാജ ഗജരാജ ഹയാധിരാജാഃ |
സ്വസ്വാധികാര മഹിമാധിക മര്ഥയംതേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 17 ||
സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യശൗരി
സ്വര്ഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ |
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 18 ||
തത്-പാദധൂളി ഭരിത സ്ഫുരിതോത്തമാംഗാഃ
സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ |
കല്പാഗമാ കലനയാ‌உ‌உകുലതാം ലഭംതേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 19 ||
ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ
സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംതഃ |
മര്ത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 20 ||
ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ
ദേവാദിദേവ ജഗദേക ശരണ്യമൂര്തേ |
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 21 ||
ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ
വൈകുംഠ മാധവ ജനാര്ധന ചക്രപാണേ |
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 22 ||
കംദര്പ ദര്പ ഹര സുംദര ദിവ്യ മൂര്തേ
കാംതാ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ |
കല്യാണ നിര്മല ഗുണാകര ദിവ്യകീര്തേ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 23 ||
മീനാകൃതേ കമഠകോല നൃസിംഹ വര്ണിന്
സ്വാമിന് പരശ്വഥ തപോധന രാമചംദ്ര |
ശേഷാംശരാമ യദുനംദന കല്കിരൂപ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 24 ||
ഏലാലവംഗ ഘനസാര സുഗംധി തീര്ഥം
ദിവ്യം വിയത്സരിതു ഹേമഘടേഷു പൂര്ണമ് |
ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ
തിഷ്ഠംതി വേംകടപതേ തവ സുപ്രഭാതമ് || 25 ||
ഭാസ്വാനുദേതി വികചാനി സരോരുഹാണി
സംപൂരയംതി നിനദൈഃ കകുഭോ വിഹംഗാഃ |
ശ്രീവൈഷ്ണവാഃ സതത മര്ഥിത മംഗളാസ്തേ
ധാമാശ്രയംതി തവ വേംകട സുപ്രഭാതമ് || 26 ||
ബ്രഹ്മാദയാ സ്സുരവരാ സ്സമഹര്ഷയസ്തേ
സംതസ്സനംദന മുഖാസ്ത്വഥ യോഗിവര്യാഃ |
ധാമാംതികേ തവ ഹി മംഗള വസ്തു ഹസ്താഃ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 27 ||
ലക്ശ്മീനിവാസ നിരവദ്യ ഗുണൈക സിംധോ
സംസാരസാഗര സമുത്തരണൈക സേതോ |
വേദാംത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതമ് || 28 ||
ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം
യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ |
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം
പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ || 29


कौसल्या सुप्रजा राम पूर्वा सन्ध्या प्रवर्तते
उत्तिष्ठ नरशार्दूल कर्तव्यं दैवमाह्निकम् ॥
IAST
kausalyāsuprajā rāma pūrvā sandhyā pravartate ।
uttiṣṭha naraśārdūla karttavyaṃ daivamāhnikam ॥
उत्तिष्ठोत्तिष्ठ गोविन्द उत्तिष्ठ गरुडध्वज ।
उत्तिष्ठ कमलाकान्त त्रैलोक्यं मङ्गलं कुरु ॥
uttiṣṭhottiṣṭha govinda uttiṣṭha garuḍadhvaja ।
uttiṣṭha kamalākānta trailokyaṃ maṅgalaṃ kuru ॥
मातस्समस्तजगतां मधुकैटभारेः
वक्षोविहारिणि मनोहरदिव्यमूर्ते ।
श्रीस्वामिनि श्रितजनप्रियदानशीले
श्रीवेङ्कटेशदयिते तव सुप्रभातम् ॥
mātassamastajagatāṃ madhukaiṭabhāreḥ
vakṣovihāriṇi manoharadivyamūrte ।
śrīsvāmini śritajanapriyadānaśīle
śrīveṅkaṭeśadayite tava suprabhātam ॥
तव सुप्रभातमरविन्दलोचने भवतु प्रसन्नमुखचन्द्रमण्डले ।
विधिशङ्करेन्द्रवनिताभिरर्चिते वृषशैलनाथदयिते दयानिधे ॥
tava suprabhātamaravindalocane bhavatu prasannamukhacandramaṇḍale ।
vidhiśaṅkarendravanitābhirarcite vṛṣaśailanāthadayite dayānidhe ॥
अत्र्यादिसप्तऋषयस्समुपास्य सन्ध्या-
माकाशसिन्धुकमलानि मनोहराणि ।
आदाय पादयुगमर्चयितुं प्रपन्नाः
शेषाद्रिशेखरविभो तव सुप्रभातम् ॥
atryādisaptaṛṣayassamupāsya sandhyā-
mākāśasindhukamalāni manoharāṇi ।
ādāya pādayugamarcayituṃ prapannāḥ
śeṣādriśekharavibho tava suprabhātam ॥
पञ्चाननाब्जभवषण्मुखवासवाद्याः
त्रैविक्रमादिचरितं विबुधाः स्तुवन्ति ।
भाषापतिः पठति वासरशुद्धिमारात्
शेषाद्रिशेखरविभो तव सुप्रभातम् ॥
pañcānanābjabhavaṣaṇmukhavāsavādyāḥ
traivikramādicaritaṃ vibudhāḥ stuvanti ।
bhāṣāpatiḥ paṭhati vāsaraśuddhimārāt
śeṣādriśekharavibho tava suprabhātam ॥
ईषत्प्रफुल्लसरसीरुहनालिकेर-
पूगद्रुमादिसुमनोहरपालिकानाम् ।
आवाति मन्दमनिलः सह दिव्यगन्धैः
शेषाद्रिशेखरविभो तव सुप्रभातम् ॥
īṣatpraphullasarasīruhanārikela-
pūgadrumādisumanoharapālikānām ।
āvāti mandamanilaḥ saha divyagandhaiḥ
śeṣādriśekharavibho tava suprabhātam ॥
उन्मील्य नेत्रयुगमुत्तमपञ्जरस्थाः
पात्रावशिष्टकदलीफलपायसानि ।
भुक्त्वा सलीलमथ केलिशुकाः पठन्ति
शेषाद्रिशेखरविभो तव सुप्रभातम् ॥
unmīlya netrayugamuttamapañjarasthāḥ
pātrāvaśiṣṭakadalīphalapāyasāni ।
bhuktvā salīlamatha keliśukāḥ paṭhanti
śeṣādriśekharavibho tava suprabhātam ॥
तन्त्रीप्रकर्षमधुरस्वनया विपञ्च्या
गायत्यनन्तचरितं तव नारदोऽपि ।
भाषासमग्रमसकृत्करचारुरम्यं
शेषाद्रिशेखरविभो तव सुप्रभातम् ॥
tantrīprakarṣamadhurasvanayā vipañcyā
gāyatyanantacaritaṃ tava nārado'pi ।
bhāṣāsamagramasakṛtkaracāruramyaṃ
śeṣādriśekharavibho tava suprabhātam ॥
भृङ्गावली च मकरन्दरसानुविद्धा
झङ्कारगीतनिनदैः सह सेवनाय ।
निर्यात्युपान्तसरसीकमलोदरेभ्यः
शेषाद्रिशेखरविभो तव सुप्रभातम् ॥
bhṛṅgāvalī ca makarandarasānuviddhā
jhaṅkāragītaninadaiḥ saha sevanāya ।
niryātyupāntasarasīkamalodarebhyaḥ
śeṣādriśekharavibho tava suprabhātam ॥
योषागणेन वरदध्निविमथ्यमाने
घोशालयेषु दधिमन्थनतीव्रघोषाः ।
रोषात्कलिं विदधते ककुभाश्च कुम्भाः
शेषाद्रिशेखरविभो तव सुप्रभातम् ॥
yoṣāgaṇena varadadhnivimathyamāne
ghośālayeṣu dadhimanthanatīvraghoṣāḥ ।
roṣātkaliṃ vidadhate kakubhāśca kumbhāḥ
śeṣādriśekharavibho tava suprabhātam ॥
पद्मेशमित्रशतपत्रगतालिवर्गाः
हर्तुं श्रियं कुवलयस्य निजाङ्गलक्ष्म्या ।
भेरीनिनादमिव बिभ्रति तीव्रनादं
शेषाद्रिशेखरविभो तव सुप्रभातम् ॥
padmeśamitraśatapatragatālivargāḥ
hartuṃ śriyaṃ kuvalayasya nijāṅgalakṣmyā ।
bherīninādamiva bibhrati tīvranādaṃ
śeṣādriśekharavibho tava suprabhātam ॥
श्रीमन्नभीष्टवरदाखिललोकबन्धो
श्रीश्रीनिवासजगदेकदयैकसिन्धो ।
श्रीदेवतागृहभुजान्तरदिव्यमूर्ते
श्रीवेङ्कटाचलपते तव सुप्रभातम् ॥
śrīmannabhīṣṭavaradākhilalokabandho
śrīśrīnivāsajagadekadayaikasindho ।
śrīdevatāgṛhabhujāntaradivyamūrte
śrīveṅkaṭācalapate tava suprabhātam ॥
श्रीस्वामिपुष्करिणिकाप्लवनिर्मलाङ्गाः
श्रेयोऽर्थिनो हरविरिञ्चसनन्दनाद्याः ।
द्वारे वसन्ति वरवेत्रहतोत्तमाङ्गाः
श्रीवेङ्कटाचलपते तव सुप्रभातम् ॥
śrīsvāmipuṣkariṇikāplavanirmalāṅgāḥ
śreyo'rthino haravirañcisanandanādyāḥ ।
dvāre vasanti varavetrahatottamāṅgāḥ
śrīveṅkaṭācalapate tava suprabhātam ॥
श्रीशेषशैलगरुडाचलवेङ्कटाद्रि-
नारायणाद्रिवृषभाद्रिवृषाद्रिमुख्याम् ।
आख्यां त्वदीयवसतेरनिशं वदन्ति
श्रीवेङ्कटाचलपते तव सुप्रभातम् ॥
śrīśeṣaśailagaruḍācalaveṅkaṭādri-
nārāyaṇādrivṛṣabhādrivṛṣādrimukhyām ।
ākhyāṃ tvadīyavasateraniśaṃ vadanti
śrīveṅkaṭācalapate tava suprabhātam ॥
सेवापराः शिवसुरेशकृशानुधर्म-
रक्षोम्बुनाथपवमानधनादिनाथाः ।
बद्धाञ्जलिप्रविलसन्निजशीर्षदेशाः
श्रीवेङ्कटाचलपते तव सुप्रभातम् ॥
sevāparāḥ śivasureśakṛśānudharma-
rakṣombunāthapavamānadhanādināthāḥ ।
baddhāñjalipravilasannijaśīrṣadeśāḥ
śrīveṅkaṭācalapate tava suprabhātam ॥
धाटीषु ते विहगराजमृगाधिराज-
नागाधिराजगजराजहयाधिराजाः।
स्वस्वाधिकारमहिमाधिकमर्थयन्ते
श्रीवेङ्कटाचलपते तव सुप्रभातम् ॥
dhāṭīṣu te vihagarājamṛgādhirāja-
nāgādhirājagajarājahayādhirājāḥ ।
svasvādhikāramahimādhikamarthayante
śrīveṅkaṭācalapate tava suprabhātam ॥
सूर्येन्दुभौमबुधवाक्पतिकाव्यसौरि-
स्वर्भानुकेतुदिविषत्परिषत्प्रधानाः ।
तवद्दासदासचरमावधिदासदासाः
श्रीवेङ्कटाचलपते तव सुप्रभातम् ॥
sūryendubhaumabudhavākpatikāvyasauri-
svarbhānuketudiviṣatpariṣatpradhānāḥ ।
tavaddāsadāsacaramāvadhidāsadāsāḥ
śrīveṅkaṭācalapate tava suprabhātam ॥
त्वत्पादधूलिभरितस्फुरितोत्तमाङ्गाः
स्वर्गापवर्गनिरपेक्षनिजान्तरङ्गाः ।
कल्पागमाकलनयाकुलतां लभन्ते
श्रीवेङ्कटाचलपते तव सुप्रभातम् ॥
tvatpādadhūlibharitasphuritottamāṅgāḥ
svargāpavarganirapekṣanijāntaraṅgāḥ ।
kalpāgamākalanayākulatāṃ labhante
śrīveṅkaṭācalapate tava suprabhātam ॥
त्वद्गोपुराग्रशिखराणि निरीक्षमाणाः
स्वर्गापवर्गपदवीं परमां श्रयन्तः ।
मर्त्या मनुष्यभुवने मतिमाश्रयन्ते
श्रीवेङ्कटाचलपते तव सुप्रभातम् ॥
tvadgopurāgraśikharāṇi nirīkṣamāṇāḥ
svargāpavargapadavīṃ paramāṃ śrayantaḥ ।
martyā manuṣyabhuvane matimāśrayante
śrīveṅkaṭācalapate tava suprabhātam ॥
श्रीभूमिनायक दयादिगुणामृताब्धे
देवाधिदेव जगदेकशरण्यमूर्ते ।
श्रीमन्ननन्तगरुडादिभिरर्चिताङ्घ्रे
श्रीवेङ्कटाचलपते तव सुप्रभातम् ॥
śrībhūmināyaka dayādiguṇāmṛtābdhe
devādhideva jagadekaśaraṇyamūrte ।
śrīmannanantagaruḍādibhirarcitāṅghre
śrīveṅkaṭācalapate tava suprabhātam ॥
श्रीपद्मनाभ पुरुषोत्तम वासुदेव
वैकुण्ठमाधव जनार्दन चक्रपाणे ।
श्रीवत्सचिह्न शरणागतपारिजात
श्रीवेङ्कटाचलपते तव सुप्रभातम् ॥
śrīpadmanābha puruṣottama vāsudeva
vaikuṇṭhamādhava janārdana cakrapāṇe ।
śrīvatsacihna śaraṇāgatapārijāta
śrīveṅkaṭācalapate tava suprabhātam ॥
कन्दर्पदर्पहर सुन्दर दिव्यमूर्ते
कान्ताकुचाम्बुरुहकुड्मललोलदृष्टे ।
कल्याणनिर्मलगुणाकर दिव्यकीर्ते
श्रीवेङ्कटाचलपते तव सुप्रभातम् ॥
kandarpadarpahara sundara divyamūrte
kāntākucāmburuhakuḍmalaloladṛṣṭe ।
kalyāṇanirmalaguṇākara divyakīrte
śrīveṅkaṭācalapate tava suprabhātam ॥
मीनाकृते कमठकोलनृसिंहवर्णिन्
स्वामिन् परश्वधतपोधन रामचन्द्र।
शेषांशराम यदुनन्दन कल्किरूप
श्रीवेङ्कटाचलपते तव सुप्रभातम् ॥
mīnākṛte kamaṭhakolanṛsiṃhavarṇin
svāmin paraśvadhatapodhana rāmacandra।
śeṣāṃśarāma yadunandana kalkirūpa
śrīveṅkaṭācalapate tava suprabhātam ॥
एलालवङ्गघनसारसुगन्धितीर्थं
दिव्यं विहत्सरिति हेमघटेषु पूर्णम् ।
धृतवाद्यवैदिकशिखामणयः प्रहृष्टाः
तिष्ठन्ति वेङ्कटपते तव सुप्रभातम् ॥
elālavaṅgaghanasārasugandhitīrthaṃ
divyaṃ vihatsariti hemaghaṭeṣu pūrṇam ।
dhṛtavādyavaidikaśikhāmaṇayaḥ prahṛṣṭāḥ
tiṣṭhanti veṅkaṭapate tava suprabhātam ॥
भास्वानुदेति विकचानि सरोरुहाणि
सम्पूरयन्ति निनदैः ककुभो विहङ्गाः ।
श्रीवैष्णवाः सततमर्थितमङ्गलास्ते
धामाश्रयन्ति तव वेङ्कट सुप्रभातम् ॥
bhāsvānudeti vikacāni saroruhāṇi
sampūrayanti ninadaiḥ kakubho vihaṅgāḥ ।
śrīvaiṣṇavāḥ satatamarthitamaṅgalāste
dhāmāśrayanti tava veṅkaṭa suprabhātam ॥
ब्रह्मादयस्सुरवरास्समहर्षयस्ते
सन्तस्सनन्दन्मुखास्तव योगिवर्याः ।
धामान्तिके तव हि मङ्गलवस्तुहस्ताः
श्रीवेङ्कटाचलपते तव सुप्रभातम् ॥
brahmādayassuravarāssamaharṣayaste
santassanandanmukhāstava yogivaryāḥ ।
dhāmāntike tava hi maṅgalavastuhastāḥ
śrīveṅkaṭācalapate tava suprabhātam ॥
लक्ष्मीनिवास निरवद्य गुणैकसिन्धो
संसारसागरसमुत्तरणैकसेतो ।
वेदान्तवेद्य निजवैभवभक्तभोग्य
श्रीवेङ्कटाचलपते तव सुप्रभातम् ॥
lakṣmīnivāsa niravadya guṇaikasindho
saṃsārasāgarasamuttaraṇaikaseto ।
vedāntavedya nijavaibhavabhaktabhogya
śrīveṅkaṭācalapate tava suprabhātam ॥
इत्थं वृषाचलपतेरिह सुप्रभातं
ये मानवाः प्रतिदिनं पठितुं प्रवृत्ताः ।
तेषां प्रभातसमये स्मृतिरङ्गभाजां
प्रज्ञां परार्थसुलभां परमां प्रसूते ॥
itthaṃ vṛṣācalapateriha suprabhātaṃ
ye mānavāḥ pratidinaṃ paṭhituṃ pravṛttāḥ ।
teṣāṃ prabhātasamaye smṛtiraṅgabhājāṃ
prajñāṃ parārthasulabhāṃ paramāṃ prasūte ॥
 
 
 
 
 

Tuesday, 19 August 2014

Inspirational (ഉദ്ബോധനം)

"When I was a kid, my Mom cooked food for us.
One night in particular when she had made dinner after a long hard day's work, Mom placed a plate of subzi and extremely burnt roti in front of my Dad.
I was waiting to see if anyone noticed the burnt roti.
But Dad just ate his roti and asked me how was my day at school.
I don't remember what I told him that night, but I do remember I heard Mom apologising to Dad for the burnt roti.
And I'll never forget what he said: "Honey, I love burnt roti."
Later that night, I went to kiss Daddy, good night & I asked him if he really liked his roti burnt.
He wrapped me in his arms & said: "Your momma put in a long hard day at work today and she was really tired.
And besides... A burnt roti never hurts anyone but harsh words do!"
"You know beta - life is full of imperfect things... & imperfect people...
I'M NOT THE BEST & AM HARDLY GOOD AT ANYTHING!
I forget birthdays & anniversaries just like everyone else.
What I've learnt over the years is : 
To Accept Each Others Faults & Choose To Celebrate Relationships"
Life Is Too Short To Wake Up With Regrets!
Love the people who treat you right & have compassion for the ones who don't...
!!! ENJOY LIFE NOW !!!
It has an expiry date 
-Dr. Abdul Kalam-



പകലത്തെ കഠിനമായ അദ്ധ്വാനത്തിന് ശേഷം, പതിവുപോലെ അമ്മ അത്താഴം ഉണ്ടാക്കി. അച്ഛന്‍റെ മുന്പിലേക്ക് ഒരു പാത്രത്തില്‍ പച്ചക്കറിയും, ഉണ്ടാക്കുമ്പോള്‍ കുറച്ചു അധികം കരിഞ്ഞ ചപ്പാത്തിയും എടുത്തു വച്ചു. ചപ്പാത്തി കരിഞ്ഞത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ കാത്തിരുന്നു. പക്ഷെ അച്ഛന്‍ ശാന്തനായി ആ ചപ്പാത്തി കഴിക്കുകയും അതിനിടെ എന്റെ സ്കൂള്‍ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. അച്ഛനോട് എന്ത് മറുപടി പറഞ്ഞെന്നു എനിക്ക് ഓര്മ്മയില്ല, പക്ഷെ ചപ്പാത്തി കരിഞ്ഞതിന് അമ്മ അച്ഛനോട് മാപ്പ് ചോദിക്കുന്നത് കേട്ടതായി ഞാന്‍ ശരിക്കും ഓര്ക്കുന്നു.
എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു അച്ഛന്റെ മറുപടി: പ്രിയേ, കരിഞ്ഞ ചപ്പാത്തി എനിക്ക് വളരെ ഇഷ്ടമാണ്.
എന്നത്തേയും പോലെ അന്ന് രാത്രി അച്ഛനെ ചുംബിച്ച് ശുഭരാത്രി നേര്ന്നു കൊണ്ട് ഞാന്‍ ചോദിച്ചു, അച്ഛന് കരിഞ്ഞ ചപ്പാത്തി ശരിക്കും ഇഷ്ടമാണോ എന്ന്.
എന്നെ വാരിപ്പുണര്ന്നു കൊണ്ട് അച്ഛന്‍ പറഞ്ഞു, നിന്റെ് അമ്മ പകല്‍ മുഴുവന്‍ പണിയെടുത്തു വല്ലാതെ തളര്ന്നിരിക്കുന്നു. തന്നെയല്ല, കരിഞ്ഞ ചപ്പാത്തി ആരെയും വേദനിപ്പിക്കുന്നില്ല, പക്ഷെ പരുഷ വാക്കുകള്‍ മനോവേദനക്ക് ഇടയാകും. മകനെ, നാം അറിയണം, ജീവിതം വൈകല്യങ്ങളാലും അപൂര്ണ്ണരായ മനുഷ്യരാലും നിറഞ്ഞത് ആണെന്ന്.
അച്ഛന്‍ തുടര്‍ന്നു: ഞാന്‍ വളരെ നല്ലവനോ ഉത്തമനോ അല്ല. എന്തെങ്കിലും പ്രത്യേക കഴിവോ മിടുക്കോ ഇല്ല. പലരെയും പോലെ ഞാന്‍ ജന്മ ദിനങ്ങളും വാര്ഷികങ്ങളും മറന്നുപോകുന്നു. ഈ കാലത്തിനിടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, പരസ്പരം തെറ്റുകള്‍ സമ്മതിക്കുകയും ബന്ധങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.
ജീവിതം ഹൃസ്വമാണ്. പശ്ചാത്താപത്തോടെ ഉണരാന്‍ ഉള്ളതല്ല. നമ്മോടു ശരിയായി പെരുമാറുന്നവരെ സ്നേഹിക്കണം, അല്ലാത്തവരോട് കരുണയും. ഇപ്പോള്‍ ജീവിതം ആസ്വദിക്കൂ. അതിനു കാലഹരണം ഉണ്ട്.
ഡോക്ടര്‍ അബ്ദുല്‍ കലാം

 

Saturday, 16 August 2014

ഭഗവദ് ഗീതയുടെ അര്‍ഥം

 
 
ഭഗവദ് ഗീതയുടെ അര്‍ഥം എന്താണെന്നു നോക്കാം.
--------------------------------------------------------------------
അഞ്ചു വെള്ളക്കുതിരകളെ പൂട്ടിയ രഥം ശരീരത്തിന്‍റെ ബിംബം ആണ്. ശരീരത്തിലെ അഞ്ചു ജ്ഞാനെന്ദ്രിയങ്ങളെ ആണ് കുതിരകള്‍ അത് സൂചിപ്പിക്കുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്. കാണാനും കേള്കാനും രുചിക്കാനും സ്പര്‍ശിക്കാനും ഉള്ള അഞ്ചു ഇന്ദ്രിയങ്ങള്‍. ഇതില്‍ നാക്കും തൊലിയുടെ ഭാഗം ആയതുകൊണ്ട് ചിലപ്പോള്‍ കുതിരകള്‍ നാലേ കാണു.
കുതിരകള്‍ വെളുത്തതും ശക്തിയുള്ളതും ആണ്. ചാവാലിയോ നിറമുള്ളതോ അല്ല.. വെളുത്തത് എന്നാല്‍ ശുദ്ധം അഴുക്കില്ലാത്തത്. ഇന്ദ്രിയങ്ങള്‍ ശുദ്ധമാണ്. അശുദ്ധി ശരീരത്തിലോ മനസ്സിലോ ആകാം. ഇന്ദ്രിയങ്ങളില്‍ ഇല്ല. എത്ര മലീമായ കാഴ്ച്ച കണ്ടാലും കണ്ണ് അശുദ്ധമാവില്ല. എത്ര കൊടിയ ദുര്‍ഗന്ധത്തിനും മൂക്കിനെ അശുദ്ധമാക്കാന്‍ ഒക്കില്ല. അതുപോലെ ഓരോ ഇന്ദ്രിയങ്ങളും ആരോഗ്യവും ശക്തിയുമുള്ളതാണ്.
കൃഷ്ണനെ പിടിക്കാം അടുത്തതായി.
‘കൃഷ്ണന്‍’ എന്ന വാക്കിന്റെ അര്‍ഥം തന്നെ ‘ആകര്‍ഷിക്കുന്നത്’ എന്നാണ്. പരമാത്മാവിന്റെ പ്രതീകം ആണ് കൃഷ്ണന്‍. പരമാത്മാവ്‌ എന്ന് പറഞ്ഞാല്‍ ആത്മാവ് എന്താനെന്നെങ്കിലും അറിയണ്ടേ. തല്‍കാലം അതിനെ അറിവ്, ജീവന്‍ അല്ലെങ്കില്‍ ബോധം എന്ന് വിളിക്കാം. ജീവനുള്ളവര്‍ക്കെല്ലാം ബോധം ഉണ്ടെന്നോ ബോധം ഉള്ളവര്‍ക്കെല്ലാം അറിവുണ്ടന്നോ
ഇതുകൊണ്ട് ധരിക്കരുത്.
അര്‍ജുനന്‍ എന്ന വാക്കിന്റെ അര്‍ഥം ഋജുവായി വര്‍ത്തിക്കുന്നവന്‍ നേരെ പോകുന്നവന്‍ എന്നാണ്. മനുഷ്യ മനസ്സ് ആണ് അര്‍ജുനന്‍ എന്ന ബിംബം. അര്‍ജുനന്‍ പോരാളി ആണ് ബന്ധുക്കളും ശത്രുക്കളും യഥേഷ്ടം ഉണ്ട്. സ്വയം കൃതാനര്‍ത്ഥം.
ശത്രുക്കളെ നേരിടാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്. ശത്രുക്കള്‍ ബന്ധുക്കളാണെന്ന് അര്‍ജുനന്‍. അത് കൊണ്ട് നേരിടാന്‍ വയ്യ. അവരെ കൊന്നിട്ടുള്ള രാജ്യം ഒന്നും എനിക്ക് വേണ്ടാ . ഇതാണ് ഇവിടത്തെ പ്രശ്നം.
അര്‍ജുനന്റെ ബന്ധുക്കള്‍ ആരെന്നു നോക്കാം.
ഒരു കാര്യം മറക്കരുത്. അര്‍ജുനന്‍ മനുഷ്യമനസിന്റെ പ്രതീകം ആണ്. മനസ്സാണ് അര്‍ജുനന്‍ എന്ന കഥാപാത്രം. ആണിനും പെണ്ണിനും ലോകത്തിലെ ഓരോ മനുഷ്യനിലും ഉള്ള മനസ്സ്. ഇതു മറക്കണ്ട.
അപ്പോള്‍ മനസ്സിന്റെ അഥവാ അര്‍ജുനന്റെ ബന്ധുക്കളും ശത്രുക്കളും ആരായിരിക്കും?
മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങളും വിചാരങ്ങളും തന്നെ ! അല്ലാതെ മനസ്സിന് എന്ത് ബന്ധു ?
ഈ ബന്ധുക്കള്‍ ആണ് ശത്രുക്കളും ആവുന്നത്. ആകട്ടെ. ബന്ധുക്കളെ ഓരോന്നായി എടുക്കാം. നമുക്കും അറിയണമല്ലോ ഇവര്‍ ശരിക്കും ബന്ധുക്കള്‍ ആണോ എന്ന്. കൃഷ്ണനെ വിശ്വസിക്കാന്‍ പറ്റില്ല. ദേ പോയി... ദാ വന്നു എന്ന മട്ടില്‍ ആണ് കക്ഷിയുടെ നീക്കങ്ങള്‍.
അര്‍ജുനനെ എന്തായാലും വിശ്വസിക്കാം. പെട്ടെന്നൊന്നും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.
1). ധൃതരാഷ്ട്രര്‍ :
അര്‍ജുനന്റെ ഒരു അടുത്ത ബന്ധു. അച്ഛന്റെ ചേട്ടന്‍. ധൃതം എന്നാല്‍ കെട്ടിപ്പിടിക്കുക. രാഷ്ട്രം എന്നാല്‍ സമ്പത്ത്. കക്ഷി അന്ധനാണ്. കണ്ണ് കാണില്ല. അതായതു സമ്പത്തിനെ മുറുകെപിടിക്കുന്ന സ്വഭാവം ഉള്ളവര്‍ക്ക് കണ്ണ് കാണില്ല എന്ന് അര്‍ഥം. ഈ സമ്പത്തിലുള്ള ആകര്‍ഷണം മനുഷ്യമനസ്സിന്റെ ഒരു സ്വഭാവം ആണ്.
ഈ സ്വഭാവത്തെ ആണ് തല്ലിക്കൊല്ലാന്‍ കൃഷ്ണന്‍ പറയുന്നത്.
അത് ശരിയല്ലേ ? ഈ സ്വഭാവത്തെ അമര്‍ച്ച ചെയ്യാതെ വളരാന്‍ വിട്ടാല്‍ എന്താ ഗതി? അത് മറ്റുള്ളവരുടെ സ്വാഭാവിക ജീവിത അവകാശങ്ങളെ കൂടി നശിപ്പിക്കും. അതുകൊണ്ട് അര്‍ജുനാ ! നിന്റെ ഉള്ളില്‍ ഉള്ള ധൃതരാഷ്ട്രരെ കൊല്ലാന്‍ മടിക്കണ്ട !
എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു ?
കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) സംഘര്‍ഷ (യുദ്ധ) സമയത്തു ഉപദേശിക്കുന്നു. കാര്യം വ്യക്തം ആണല്ലോ ?
ഇനി അടുത്ത ബന്ധുക്കളെ നോക്കാം.
2). ദ്രോണര്‍ !
അര്‍ജുനന്റെ ഗുരു ! ഏകലവ്യന്റെ പെരുവിരല്‍ ദക്ഷിണയായി അറുത്തു വാങ്ങിപ്പോലും അര്‍ജുനനെ എതിരാളി ഇല്ലാത്ത പോരാളി ആക്കാന്‍ പോയ ഗുരു.
ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന് ഗുരു എന്ന ബോധം. രണ്ടു അര്‍ജുനന്‍ ധനുര്‍വിദ്യ പഠിച്ചത് തന്നെ ഈ ഗുരുവില്‍ നിന്നും ആണ്. ആ ഗുരുവിനെ എങ്ങനെ അതെ വിദ്യയില്‍ തോല്പിക്കാന്‍ പറ്റും ?
ഇവിടെ ദ്രോണര്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. അല്ലാതെ ഒന്നും മനസ്സിലാവില്ല.
ദ്രോണര്‍ എന്നത് പക യുടെ പ്രതീകം ആണ്. ദ്രോണര്‍ക്കു ദ്രുപദ രാജാവിനോട് പക ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ഗുരുകുലത്തില്‍ സതീര്‍ത്ഥയ്ര്‍ ആയിരുന്നു. വലുതാകുമ്പോള്‍ ദ്രോണര്‍ക്കു അര്‍ത്ഥ രാജ്യം വാഗ്ദാനം ചെയ്തു. പക്ഷെ പാലിച്ചില്ല. പോരാത്തതിന് ആക്ഷേപിക്കുകയും ചെയ്തു. ദ്രുപദനെ ഒരു പാഠം പഠിപ്പിക്കാന്‍ ആണ് അര്‍ജുനനെ ധനുര്‍ വിദ്യ പഠിപ്പിച്ചത് തന്നെ. ഇനി ദ്രുപദന്‍ എന്തു ചെയ്തു ? അര്‍ജുനനെ വരിക്കാന്‍ പറ്റിയ ഒരു മകളെയും (ദ്രൌപദി – പാഞ്ചാലി) ദ്രോണരെ വധിക്കാന്‍ പറ്റിയ ഒരു മകനെയും (ദൃഷ്ടദ്യുമ്നന്‍) വരത്താല്‍ നേടി.
മനുഷ്യ മനസ്സിലെ പക പോയ വഴി നോക്കുക. അത് ഉണ്ടാക്കിയ വിനകളും. ഈ പക ആണ് ദ്രോണര്‍ എന്നാ കഥാപാത്രം. ഈ ദ്രോണരെ (പകയെന്ന വികാരത്തെ) ആണ് നശിപ്പിക്കാന്‍ കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) പറയുന്നത്.
തീര്‍ന്നില്ല. ഇനിയും ഉണ്ട് മനസ്സിന്റെ ബന്ധുക്കള്‍.
3). ഭീഷ്മര്‍ !
ഭീഷ്മര്‍ അര്‍ജുനന്റെ അപ്പൂപ്പന്‍ ആണ്. അര്‍ജുനനോടു വളരെ വാത്സല്യവും. പാണ്ഡവര്‍ക്കെതിരായി യുദ്ധം ചെയ്‌താല്‍ പോലും അവരില്‍ ഒരാളെ പോലും വധിക്കില്ല എന്ന് പരസ്യമായി പറഞ്ഞയാള്‍. പോരാത്തതിന് ആരെയും തോല്പിക്കുന്ന പോരാളിയും. അര്‍ജുനന്‍ കുഴങ്ങിയത് ശരിക്കും ഭീഷമരുടെയും ദ്രോണരുടെയും മുന്നില്‍ ആണ്. ഇനി ഒന്ന് പോരാടി നോക്കാം എന്ന് കരുതിയാല്‍ തന്നെ ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ല താനും. അതാണ്‌ രണ്ടാമത്തെ പ്രശ്നം !
കുടുങ്ങി എന്ന് പറഞ്ഞാല്‍ ഇതാണ്.
ഭീഷ്മരെ എന്തിനു കൊല്ലണം ? കൃഷ്ണനോട് തന്നെ ചോദിക്കുകയെ നിവൃത്തി ഉള്ളു.
കൃഷ്ണന്‍ പറയും. ഭീഷ്മര്‍ എന്നത് ഭീരുത്ത്വത്തിന്റെ പ്രതീകം ആണ്. അച്ഛന്‍റെ വയസ്സാന്‍ കാലത്തെ പ്രണയം സാഫലം ആക്കാന്‍ രാജ്യവും വിവാഹവും വേണ്ടെന്നു ശപഥം ചെയ്തതാണ്. അങ്ങനെ ചെയ്യാമോ ? അച്ഛനെ പറഞ്ഞു പിന്തിരിപ്പിക്കുക ആയിരുന്നില്ലേ ഉത്തമ പുത്രന്റെ രീതി ? അവിടെ അടിപതറിപ്പോയത് ഭീഷമരുടെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നത് കൊണ്ടാണ്. അങ്ങനെ ആവശ്യം ഇല്ലാത്ത ഒരു തലത്തിലേക്ക് ഭീഷ്മര്‍ പോയി. അത് കൊണ്ട് മറ്റുള്ളവര്‍ക്കുണ്ടായ സങ്കടവും ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
മനസ്സിലുള്ള ഈ ഭയത്തെ ആണ് ഇല്ലായ്മ ചെയ്യാന്‍ കൃഷ്ണന്‍ ഉപദേശിക്കുന്നത്.
ശ്രദ്ധിക്കുക. ബുദ്ധി (കൃഷ്ണന്‍) മനസ്സിനോടു (അര്‍ജുനനോടു) പറയുന്നു. ഭയത്തെ (ഭീഷ്മരെ) ഇല്ലായ്മ ചെയ്യുക.
4). ശകുനി
അമ്മാവനാണ്. പക്ഷെ ഉള്ളില്‍ മുഴുക്കെ കുതന്ത്രങ്ങള്‍ മാത്രം. ചൂ’തുകളി ഓര്‍ക്കുക. അരക്കില്ലം. തുടങ്ങി പല കലാപരിപാടികളും ആ തലയില്‍ ഉദിക്കും. ബുര്യോധണനെ വഴിപിഴപ്പിക്കുന്നത് മുഴുവന്‍ ഇയാള്‍ ആണ്. ഇയാളെ കണ്ണും പൂട്ടി തട്ടിയെക്കാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്.
അതായതു മനസ്സിലെ കാപട്യങ്ങളെ ഒഴിവാക്കുക.
5). ദുര്യോധനന്‍
6). ദുസ്ശാസനന്‍
പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓര്‍ക്കുക.
ഇവരെ ഒക്കെ ആണ് കൊല്ലാന്‍ കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നത്. അതായത് മനസ്സിലെ അധമ വാസനകളെ നശിപ്പിക്കാന്‍ ബുദ്ധി മനസ്സിനെ ഉപദേശിക്കുന്നു.
ശരി ശരി ! അധമ വാസനകളെ നിയന്ത്രിക്കണം. പക്ഷെ ഇത് കൊണ്ട് എന്താ ഗുണം ?
മനസ്സ് ശുദ്ധം ആയാല്‍ അതില്‍ ബുദ്ധി തെളിയും. കൃഷ്ണന്‍ എന്ന എല്ലാറ്റിനെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആത്മ ബോധസ്വരൂപനെ അര്‍ജുനന് ദര്‍ശിക്കാന്‍ കഴിയും. അര്‍ജുനന്‍ എന്നാ മനുഷ്യമനസ്സ് ദുശ്ചിന്തകള്‍ ഇല്ലാതെ സ്വസ്ഥം ആകുമ്പോള്‍ ആത്മാവിനെ ആത്മ സഖാവായി അനുഭവിക്കാന്‍ കഴിയും.
മനസ്സിന്റെ കെട്ടുപാടുകള്‍ മുറിക്കാന്‍ ആണ് ബുദ്ധി ഉപദേശിക്കുന്നത്. ലോകത്തില്‍ നിന്നും സുഖം കിട്ടും എന്ന് ധരിച്ചു എടുത്തു ചാടുന്നവര്‍ ബന്ധനങ്ങളില്‍ പെടുന്നു. പിന്നെ ഞാനായി എന്റെതായി. അതില്‍ ആരെങ്കിലും നോക്കിയാല്‍ വെല്ലുവിളിയായി. തൊട്ടുപോയാല്‍ യുദ്ധം. ഇതിന്റെ വല്ല ആവശ്യവും ഉന്ടായിരുന്നോ എന്ന് ബുദ്ധി. എന്തായാലും പെട്ട്. ഇനി ഊരുന്നത് എങ്ങനെ എന്ന് മനസ്സ്.
ജീവിതത്തിലെ നാടകങ്ങള്‍ ആണ് മഹാഭാരതം. അതില്‍ ഇല്ലാത്ത നാടകങ്ങള്‍ ലോകത്ത് ഇല്ല.. ഈ നാടകശാലയില്‍ നിന്നും അന്തസ്സായി എങ്ങനെ തടി ഊരാം എന്ന് പടിപ്പിക്കുന്നതാണ് ഭഗവദ് ഗീത.
അതിനുള്ള ഉദാഹരണം ആണ് കഥാപാത്രരൂപത്തില്‍ കൃഷ്ണനും അര്‍ജുനനും ഒക്കെ. മനുഷ്യമനസ്സിന്റെ ഗതിവിഗതികള്‍ എങ്ങനെ ഒക്കെ പോകാം എന്ന് അറിയാന്‍ മഹാഭാരതം പോലെ ഒരു മനശാസ്ത്ര പുസ്തകം വേറെ ഇല്ല.
മറ്റു പല കാര്യങ്ങളും ഉണ്ട്. ധര്‍മ അധര്‍മ പോരാട്ടങ്ങള്‍. ഈ ധര്‍മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ആണ് യുദ്ധം നടക്കുന്നത്. അതായതു ഓരോരുത്തരുടെയും മനസ്സില്‍ ആണ് യുദ്ധം. ധര്‍മവും അധര്‍മവും തമ്മില്‍.
ഇളിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് പാര പണിയുന്നവരെ കണ്ടിട്ടുണ്ടോ ?
ആരെങ്കിലും വീണാല്‍ ഇവര്‍ക്ക് വലിയ സന്തോഷം ആണ്. പേടിക്കണ്ട. ഇവരുടെ മനസ്സില്‍ ശകുനി ഭാവം മറ്റു ഭാവങ്ങളെ എല്ലാം ജയിച്ചിരിക്കുന്നു എന്നാണ് അതിന്റെ അര്‍ഥം.
പൂര്‍ണമായും മനസ്സിനെ ജയിക്കുന്നവന്‍ കൃഷ്ണന്‍ ആണ്. ഒരു പുഞ്ചിരി, ലാഘവം എപ്പോഴും ആ മനസ്സില്‍ ഉണ്ടാവും.
മനുഷ്യമനസ്സിന്റെ ഗതിവിഗതികളും നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തികളും ആണ് ഇവിടെ പറയുന്നത്. ലോകത്തില്‍ പെട്ട് നശിക്കാതെ നിത്യജീവനില്‍ എത്തിച്ചേരാന്‍ ആണ് പരമാത്മാവ്‌ ജീവാത്മാവിനെ ഉപദേശിക്കുന്നത്. ഇത് ലോകത്തിലെ ഓരോ മനുഷ്യര്‍ക്കും ബാധകം ആണ്