Tuesday 19 August 2014

Inspirational (ഉദ്ബോധനം)

"When I was a kid, my Mom cooked food for us.
One night in particular when she had made dinner after a long hard day's work, Mom placed a plate of subzi and extremely burnt roti in front of my Dad.
I was waiting to see if anyone noticed the burnt roti.
But Dad just ate his roti and asked me how was my day at school.
I don't remember what I told him that night, but I do remember I heard Mom apologising to Dad for the burnt roti.
And I'll never forget what he said: "Honey, I love burnt roti."
Later that night, I went to kiss Daddy, good night & I asked him if he really liked his roti burnt.
He wrapped me in his arms & said: "Your momma put in a long hard day at work today and she was really tired.
And besides... A burnt roti never hurts anyone but harsh words do!"
"You know beta - life is full of imperfect things... & imperfect people...
I'M NOT THE BEST & AM HARDLY GOOD AT ANYTHING!
I forget birthdays & anniversaries just like everyone else.
What I've learnt over the years is : 
To Accept Each Others Faults & Choose To Celebrate Relationships"
Life Is Too Short To Wake Up With Regrets!
Love the people who treat you right & have compassion for the ones who don't...
!!! ENJOY LIFE NOW !!!
It has an expiry date 
-Dr. Abdul Kalam-



പകലത്തെ കഠിനമായ അദ്ധ്വാനത്തിന് ശേഷം, പതിവുപോലെ അമ്മ അത്താഴം ഉണ്ടാക്കി. അച്ഛന്‍റെ മുന്പിലേക്ക് ഒരു പാത്രത്തില്‍ പച്ചക്കറിയും, ഉണ്ടാക്കുമ്പോള്‍ കുറച്ചു അധികം കരിഞ്ഞ ചപ്പാത്തിയും എടുത്തു വച്ചു. ചപ്പാത്തി കരിഞ്ഞത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ കാത്തിരുന്നു. പക്ഷെ അച്ഛന്‍ ശാന്തനായി ആ ചപ്പാത്തി കഴിക്കുകയും അതിനിടെ എന്റെ സ്കൂള്‍ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. അച്ഛനോട് എന്ത് മറുപടി പറഞ്ഞെന്നു എനിക്ക് ഓര്മ്മയില്ല, പക്ഷെ ചപ്പാത്തി കരിഞ്ഞതിന് അമ്മ അച്ഛനോട് മാപ്പ് ചോദിക്കുന്നത് കേട്ടതായി ഞാന്‍ ശരിക്കും ഓര്ക്കുന്നു.
എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു അച്ഛന്റെ മറുപടി: പ്രിയേ, കരിഞ്ഞ ചപ്പാത്തി എനിക്ക് വളരെ ഇഷ്ടമാണ്.
എന്നത്തേയും പോലെ അന്ന് രാത്രി അച്ഛനെ ചുംബിച്ച് ശുഭരാത്രി നേര്ന്നു കൊണ്ട് ഞാന്‍ ചോദിച്ചു, അച്ഛന് കരിഞ്ഞ ചപ്പാത്തി ശരിക്കും ഇഷ്ടമാണോ എന്ന്.
എന്നെ വാരിപ്പുണര്ന്നു കൊണ്ട് അച്ഛന്‍ പറഞ്ഞു, നിന്റെ് അമ്മ പകല്‍ മുഴുവന്‍ പണിയെടുത്തു വല്ലാതെ തളര്ന്നിരിക്കുന്നു. തന്നെയല്ല, കരിഞ്ഞ ചപ്പാത്തി ആരെയും വേദനിപ്പിക്കുന്നില്ല, പക്ഷെ പരുഷ വാക്കുകള്‍ മനോവേദനക്ക് ഇടയാകും. മകനെ, നാം അറിയണം, ജീവിതം വൈകല്യങ്ങളാലും അപൂര്ണ്ണരായ മനുഷ്യരാലും നിറഞ്ഞത് ആണെന്ന്.
അച്ഛന്‍ തുടര്‍ന്നു: ഞാന്‍ വളരെ നല്ലവനോ ഉത്തമനോ അല്ല. എന്തെങ്കിലും പ്രത്യേക കഴിവോ മിടുക്കോ ഇല്ല. പലരെയും പോലെ ഞാന്‍ ജന്മ ദിനങ്ങളും വാര്ഷികങ്ങളും മറന്നുപോകുന്നു. ഈ കാലത്തിനിടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, പരസ്പരം തെറ്റുകള്‍ സമ്മതിക്കുകയും ബന്ധങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.
ജീവിതം ഹൃസ്വമാണ്. പശ്ചാത്താപത്തോടെ ഉണരാന്‍ ഉള്ളതല്ല. നമ്മോടു ശരിയായി പെരുമാറുന്നവരെ സ്നേഹിക്കണം, അല്ലാത്തവരോട് കരുണയും. ഇപ്പോള്‍ ജീവിതം ആസ്വദിക്കൂ. അതിനു കാലഹരണം ഉണ്ട്.
ഡോക്ടര്‍ അബ്ദുല്‍ കലാം

 

No comments:

Post a Comment