Wednesday, 3 September 2014

Inspirational

കാലത്ത് തിരക്കുള്ള സമയം. ഏറെ പ്രായം ഉള്ള ഒരു മാന്യന്‍ തന്‍റെ തള്ളവിരലിലെ തുന്നല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ എത്തി. മുപ്പതു മിനിട്ടില്‍ ഒരു കൂടിക്കാഴ്ച ഉള്ളതുകൊണ്ട് അല്പം തിരക്കുണ്ടെന്നു നേര്സിനോട് പറഞ്ഞു. ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ അദ്ധേഹത്തിന്റെ ഊഴം വരൂ എങ്കിലും സ്വീകരണ മുറിയില്‍ ഉപവിഷ്ടനാക്കി. അക്ഷമയോടെ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്ന അദ്ധേഹത്തെ ശ്രദ്ധിച്ച നേഴ്സ്, തനിക്കു പ്രത്യേകിച്ച് തിരക്കില്ലാത്തതുകൊണ്ട്, അദ്ദേഹത്തിന്റെ മുറിവ് നോക്കാന്‍ തയ്യാറായി.
മുറിവ് നന്നായി ഉണങ്ങിയിരുന്നു. അതുകൊണ്ട് നേഴ്സ് ഒരു ഡോക്ടറുമായി സംസാരിച്ച് ആവശ്യമായ മരുന്നുകള്‍ എടുത്തു, തുന്നല്‍ മാറ്റി, മരുന്ന് വച്ച് കെട്ടി. തന്‍റെ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ തിരക്കിന്‍റെ കാരണം എന്തെന്ന് നേഴ്സ് തിരക്കി.
തന്‍റെ ഭാര്യയോടൊപ്പം പ്രാതല്‍ കഴിക്കാന്‍ നഴ്സിംഗ് ഹോമില്‍ എത്തെണ്ടിയിരുന്നു അദ്ദേഹത്തിനു. ഭാര്യയുടെ ആരോഗ്യസ്ഥിതി അനേഷിച്ചു നേഴ്സ്. കുറച്ചു നാളായി അവര്‍ അല്ഷിമെര്സ് രോഗം ബാധിച്ചു നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ ആണ്, അദ്ദേഹത്തിന്‍റെ മറുപടി. അല്‍പ്പം വൈകിയാല്‍ അവര്‍ക്ക് വിഷമം ആകുമോ എന്ന നേര്സിന്റെ ചോദ്യത്തിന് അദ്ദേഹ൦ പറഞ്ഞു, ഞാന്‍ ആരെന്നു അവര്‍ക്ക് അറിയില്ല, അഞ്ചു വര്‍ഷമായി എന്നെ തിരിച്ചറിയാഞ്ഞിട്ടു.
തിരിച്ചറിയാഞ്ഞിട്ടും അഞ്ചു വര്‍ഷമായി താങ്കള്‍ നിത്യവും അവിടെ പോകുന്നുണ്ടോ? നേഴ്സ് ആശ്ചര്യത്തോടെ തിരക്കി. നേര്സിന്റെ കൈത്തണ്ടയില്‍ മൃദുവായി തട്ടിക്കൊണ്ടു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു, അവര്‍ക്ക് എന്നെ അറിയില്ല. പക്ഷെ എനിക്ക് ഇപ്പോഴും അവരെ അറിയാം.
നിര്‍വ്യാജമായ സ്നേഹം ഭൌതികമോ കാല്പനികമോ അല്ല. അത് ഇപ്പോഴത്തെ അവസ്ഥ, നിലനില്‍ക്കുന്നതും, ഇനി വരാനിരിക്കുന്നതും അല്ലാത്തതും ആയതിനെ അതെ അവസ്ഥയില്‍ പൂര്‍ണ്ണമായും സീകരിക്കുക എന്നതാണ്.

No comments:

Post a Comment