ശ്രീമദ് ഭാഗവതം തൃതീയസ്കന്ദം അധ്യായം - 14
സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-
***************************************
ശ്രീശുകൻ പറഞു: "ഹേ രാജൻ!, അങനെ മൈത്രേയമുനിയിൽ നിന്നും ഭഗവാൻ ഹരിയുടെ വരാഹാവതാരമഹിമയെ പാനം ചെയ്ത് ഭക്തിയുടെ പാവനരതിയിൽ മുങിയിട്ടും വിദുരർ സംതൃപ്തനാകാതെ മൈത്രേയമുനിയോട് വീണ്ടും യാചിച്ചു."
സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം:-
***************************************
ശ്രീശുകൻ പറഞു: "ഹേ രാജൻ!, അങനെ മൈത്രേയമുനിയിൽ നിന്നും ഭഗവാൻ ഹരിയുടെ വരാഹാവതാരമഹിമയെ പാനം ചെയ്ത് ഭക്തിയുടെ പാവനരതിയിൽ മുങിയിട്ടും വിദുരർ സംതൃപ്തനാകാതെ മൈത്രേയമുനിയോട് വീണ്ടും യാചിച്ചു."
വിദുരർ പറഞു: "പ്രഭോ!, ആദിദൈത്യനായ ഹിരണ്യാക്ഷനെ ഭഗവാൻ യജ്ഞവരാഹമൂർത്തിയുടെ രൂപത്തിൽ വന്ന് ഹനിച്ച വൃത്താന്തം ഞാൻ അവിടുത്തെ കൃപയാൽ കേട്ടറിഞു. ഹേ മഹാമുനേ!, ഭഗവാൻ ഭൂമീദേവിയെ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും വീണ്ടെടുത്ത് തന്റെ അദ്ധ്യാത്മലീലകളാടുന്നസമയം എന്തിനുവേണ്ടിയായിരുന്നു ഹിരണ്യാക്ഷൻ ഭഗവാനോട് യുദ്ധത്തിനായി പുറപ്പെട്ടുവന്നതെന്ന സന്ദേഹം എന്റെ ബുദ്ധിയെ കാർന്നുതിന്നുകയണ്. അടിയന്റെ ഈ സംശയത്തെ നിവാരണം ചെയ്തനുഗ്രഹിക്കുവാൻ അങയോട് പ്രാർത്ഥിക്കുകയാണ്."
വിദുരരുടെ ശ്രവണവൈഭവത്തിൽ സന്തുഷ്ടനായ മൈത്രേയമുനി തുടർന്ന് ഭഗവത്കഥകളെ പറഞുതുടങി: "ഹേ വീരാ!, ഭവാൻ ചോദിച്ചത് മനുഷ്യൻ എന്നെന്നും അറിയേണ്ട ശാശ്വതമായ ഭഗവത്തത്വം തന്നെയാണ്. അതൊന്നുമാത്രമാണ് ഇവിടെ മർത്യനെ ജനനമരണചക്രത്തിൽനിന്നും എന്നെന്നേയ്ക്കുമായി മോചിപിക്കുന്ന ഏക ഉപാധി. ദേവർഷി നാരദനിൽ നിന്ന് ഈ ബ്രഹ്മതത്വത്തെ ഗ്രഹിച്ചുകൊണ്ടായിരുന്നു ഉത്താനപാദന്റെ പുത്രനായ ധ്രുവൻ മൃത്യുവിന്റെ ശിരസ്സിൽ തന്റെ പാദം വച്ചുകൊണ്ട് അവനിൽ വിജയം വരിച്ചതും, ധ്രുവപദം ചേർന്നതും. വിദുരരേ!, ഭഗവാൻ ഹരിയും ഹിരണ്യാക്ഷനുമായുള്ള ഈ യുദ്ധത്തിന്റെ കഥ ഞാൻ കേട്ടത് ഏകദേശം ഒരു വർഷം മുമ്പ് ആദികവിയായ ബ്രഹ്മദേവനിൽ നിന്നുമായിരുന്നു. ദേവതകൾക്ക് അദ്ദേഹം ഇതുപദേശം ചെയ്യുന്നസമയം ഞാനും അവിടെ ഉപസ്ഥിതനായിരുന്നു.
പണ്ട് ദക്ഷപ്രജാപതിയുടെ പുത്രി ദിതി പുത്രലാഭം കാംക്ഷിച്ചുകൊണ്ട് കാമം കത്തുന്ന കണ്ണുകളുമായി തന്റെ ഭർത്താവും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിയെ സമീപിച്ച് തന്റെ ആഗ്രഹമുണർത്തിച്ചു. പക്ഷേ അതൊരു സന്ധ്യാവേളയായിരുന്നതിനാൽ കശ്യപന് അതിൽ വൈമനസ്യമുണ്ടായി. സൂര്യൻ അസ്തമിച്ച ആ യാമത്തിൽ കശ്യപപ്രജാപതി സന്ധ്യാവന്ദനം കഴിഞ് ഭഗവാൻ വിഷ്ണുവിൽ അർത്ഥലീനനായിരിക്കുകയായിരുന്നു. ദിതി കാമപരവശയായി അവിടെയെത്തി കശ്യപരോട് പറഞു: "ഹേ പണ്ഡിതശ്രേഷ്ഠാ!, കാമദേവൻ തന്റെ കൂരമ്പുകൾ കൊണ്ട് എന്റെ മനസ്സിനെയിതാ ഭ്രമിപ്പിച്ചിരിക്കുന്നു. മദമിളകിയ ആന വാഴകൾ കുത്തിമറിക്കുന്നതുപോലെ എന്റെ മനസ്സ് കാമത്തിന് വശഗതമായി പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കുന്നു. അവിടുത്താലല്ലാതെ ഇതിനൊരു നിവൃത്തി ഞാൻ കാണുന്നില്ല. അങയുടെ മറ്റ് ഭാര്യമാരുടെ ഐശ്വര്യം എന്റെ മനസ്സിനെ വല്ലാതെ അസൂയപ്പെടുത്തുകയാണ്. പുത്രലാഭത്തിനുവേണ്ടി ഞാൻ മറ്റൊരു വഴി കാണുന്നുമില്ല. എന്റെ ഈ ആഗ്രഹം സഫലമാക്കുന്നതോടെ അങേയ്ക്കും നല്ലതുമാത്രമേ സംഭവിക്കുകയുള്ളൂ. ഒരു സ്ത്രീ ഈ ലോകത്ത് ആദരിക്കപ്പെടുന്നത് അവൾ തന്റെ ഭർത്താവിന്റെ സ്നേഹത്തിന് പാത്രമാകുമ്പോഴാണ്. അതുപോലെ അങും ലോകത്തിൽ വാഴ്ത്തപ്പെടുന്നത് അവിടുത്തെ പുത്രപൗത്രാദികളാലാണ്. അവിടുത്തെ ജന്മത്തിന്റെ ഉദ്ദേശ്യം തന്നെ പ്രജാവർദ്ധനം തന്നെ. പണ്ട്, സംപൂജ്യനായ ഞങളുടെ പിതാവ് ഞങളെ ഓരോരുത്തരേയും അരികിൽ വിളിച്ച് ഭാവിവരനെക്കുറിച്ച് ഞങൾക്കുള്ള സങ്കൽപ്പങളെക്കുറിച്ച് ചോദിക്കുമായിരുന്നു. ഞങളുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്തുവളർത്തിയ ഞങൾ പതിമൂന്ന് പെണ്മക്കളെ അങേയ്ക്ക് വിവാഹം കഴിച്ചുതന്നു. അന്നുമുതൽ ഞങളെല്ലം അങയിൽ ഭക്തിയോടെയും പാതിവൃത്യത്തോടെയും കൂടിയാണ് ജീവിക്കുന്നതും. അതുകൊണ്ട് ഈയുള്ളവളുടെ ആഗ്രഹപൂർത്തി അങ് നിറവേറ്റണം. ആശ്രിതരെ കൈയൊഴിയുന്നതും അങയെപ്പോലുള്ള മഹാത്മാക്കൾക്ക് ചേർന്നതല്ലെന്നും ഞാൻ മനസ്സിലാക്കുന്നു".
മൈത്രേയൻ തുടർന്നു: "മഹാനായ വിദുരരേ, ഒരു കാമഭ്രാന്തിയെപ്പോലെ കലപിലാ ചിലച്ച് പണ്ഡിതഭാവത്തിൽ സംസാരിച്ചുകൊണ്ട് ദിതി കശ്യപരുടെ ഹൃദയത്തെ ഇളക്കിമറിച്ചു."
കശ്യപൻ ദിതിയോട് പറഞു: "അല്ലയോ ഭവതി!, നിനക്ക് പ്രിയമായതെന്തും സാധിച്ചുതരാൻ നാം ബാധ്യസ്ഥനാണ്. കാരണം, മോക്ഷപ്രാപ്തി കർമ്മാവസാനലക്ഷ്യമായി പ്രയത്നിക്കുന്ന നമ്മെ ത്രൈമാർഗ്ഗികങളായ ധർമ്മാർത്ഥകാമാദികൾക്ക് അനുസൃതമായി ജീവിതം നയിക്കാൻ നീ മാത്രമാണ് നമുക്ക് ഏകാശ്രയമായുള്ളത്. ജലായനങളുടെ സഹായത്താൽ ഒരുവൻ ദുസ്തരമായ സമുദ്രം താണ്ടുന്നതുപോലെ സംസാരിയായ ഒരുവന് വ്യസനാർണ്ണവം കടക്കുന്നതിൽ തന്റെ സഹധർമ്മിണിയുടെ സഹായം അത്യന്താപേക്ഷിതമാണ്. ഹേ മാനിനി!, ഭർത്താവിന്റെ സുഖദുഃഖങളെ തുല്യമായി പകുത്തനുഭവിക്കുന്ന ഒരു ഭാര്യ മാത്രമാണ് അർദ്ധാംഗിനി എന്ന വിശേഷണത്തിനു അനുയോജ്യയാകുന്നത്. ഗൃഹസ്ഥാശ്രമാന്തത്തിൽ തന്റെ സകലതും ഇവളെ വിശ്വസിച്ചേൽപ്പിച്ച് ഒരുവന് മോക്ഷത്തിന്റെ വഴിയിലേക്ക് ഇറങിപുറപ്പെടാൻ കഴിയും. തുറമുഖം കാക്കുന്ന ഒരു സൈന്യാധിപൻ എത്രകണ്ട് നിസ്സാരമായാണോ നുഴഞുകയറ്റക്കാരായ കടൽകൊള്ളക്കാരെ വകവരുത്തുന്നത്, അത്രകണ്ട് നിസ്സാരമായി ഒരുവൻ ഉത്തമയായ തന്റെ ഭാര്യയുടെ സഹായപരിചരണങളാൽ തന്റെ ഇന്ദ്രിയങളെ സംയമനം ചെയാൻ സാധിക്കുന്നു. ഇത് മറ്റൊരു ആശ്രമധർമ്മത്തിലും കാണാത്ത ഒന്നാണ്. ഹേ ഗൃഹേശ്വരി!, നിങൾ ഭാര്യമാർ ചെയ്യുന്ന ഈ നിസ്സ്വാർത്ഥസേവനം ഞങൾ പുരുഷന്മാരാൽ സാധിക്കുന്നതല്ല. അതിനുപകരം വയ്ക്കാനും ഞങളുടെ പക്കൽ യാതൊന്നും തന്നെയില്ല. നിങളോടുള്ള ഈ കടപ്പാട് ഈ ജന്മം കൊണ്ടോ, വരും ജന്മങളിലോ പോലും തീർത്താൽ തീരാത്തതാണ്. ഇനി വ്യക്തിഗതമായ ഗുണഗണങളാൽ സമ്പന്നരായവരാൽ പോലും അത് അസാധ്യമാണ്. പുത്രന്മാർക്കുവേണ്ടി പരിതപ്തമായ നിന്റെ മനസ്സിനെ കാമം കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും നിന്റെ ആഗ്രഹം നാം പൂർത്തിചെയ്യുന്നുണ്ടു. പക്ഷേ ഇത് സന്ധ്യായാമമാണ്. നിനക്കൽപ്പം കൂടി കാത്തിരിക്കേണ്ടതുണ്ടു. ഭൂതഗണനാഥനായ ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ഭൂതഗണങൾക്കൊപ്പം യാത്രചെയ്യുന്ന സമയമാണിത്. ആയതിനാൽ ഈ യാമം നിന്റെ ആഗ്രഹനിവൃത്തിക്ക് തികച്ചും അനുചിതമാണ്. ഋഷഭാരൂഡനായ ഭഗവാനെ നോക്കൂ!. കളങ്കമറ്റ ആ ചുവന്ന ശരീരം കണ്ടില്ലേ?. അതിൽ ചിതാഭസ്മമാണ് പൂശിയിരിക്കുന്നത്. കാറ്റും പൊടിയുമേറ്റ് ആ കേശഭാരം നന്നേ ജടമൂടിയിരിക്കുന്നത് നോക്കൂ!. ഒരർത്ഥത്തിൽ ഭഗവാൻ മഹാദേവൻ നമ്മുടെ ഇളയ സഹോദരനാണ്. അവന് ബന്ധുവായും ശത്രുവായും ഇവിടെ ആരും തന്നെയില്ല. എന്നാൽ സകലതും അവന് സ്വന്തമാണ് താനും. എല്ലാം അവനൊരുപോലെയാണ്. അവൻ പ്രപഞ്ചത്തിൽ പ്രിയത്തോടെയും അപ്രിയത്തോടെയും യാതൊരുവസ്തുവിനേയും കാണുന്നില്ല. ആയതിനാൽ ഞങളെല്ലാം ആ മഹാദേവന്റെ പദധൂളികൾ ശിരസ്സിലേറ്റി അവനെ നമസ്ക്കരിക്കുന്നു. ഞങൾ അവന്റെ ഉച്ചിഷ്ടത്തെ പൂജിക്കുകയും, ആദരവോടെ അവയെ സ്വീകരിക്കുകയും ചെയ്യുന്നു. ഇങനെ അദ്ധ്യാത്മസ്വരൂപനായ ആ ശ്രീപരമേശ്വരനെയാണ് ഇവിടെ സർവ്വഭൂതങളും ഹൃദയത്തിലേറ്റി നടക്കുന്നത്. പക്ഷേ അവനാകട്ടെ, ഒരു പിശാചെന്നപോലെ വർത്തിച്ചുകൊണ്ട് തന്റെ ഭക്തന്മാരെ സംസാരചക്രത്തിൽ നിന്നും മോചിതരാക്കുന്നു. സദാ പരമാത്മാവിൽ ലീനനായി കഴിയുന്ന ആ പരമഗുരുവിനെ നോക്കി വിഢികൾ പരിഹസിക്കുന്നു. അഹോ! കഷ്ടം!, ഈ മടയന്മാർ നായ്ക്കളുടെ ആഹാരമായ ഈ ഭൗതികശരീരത്തിനെ പട്ടുവസ്ത്രവും, പൂമാലയും, ആഭരണങളും കൊണ്ടലങ്കരിച്ച് അതിനെ താനെന്നഭിമാനിക്കുന്നു. സാക്ഷാൽ വിരിഞ്ചൻ പോലും തന്റെ സ്വധർമ്മത്തെ ആചരിക്കുന്നത് അവനെ പ്രമാണമാക്കിയാണ്. ഇവിടെ സകലഭൂതങൾക്കും മൂലകാരണമായിരിക്കുന്ന മായാശക്തിയെ നിയന്ത്രിക്കുന്നതും അവൻ തന്നെ. അതുകൊണ്ട് പുറമേ കാണുന്ന അവന്റെ ഉന്മത്തരൂപം കണ്ട് നാം തെറ്റിദ്ധരിക്കേണ്ടതില്ല. അതിനെ വിഢംബനമണെന്നറിഞുകൊള്ളുക."
No comments:
Post a Comment