രാത്രി പതിനൊന്നു മണിയോടെ ഉറങ്ങും, പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയോടെ ഉണരും. അതാണ് പതിവ്. ഇന്നലെ രാത്രി ലോക കപ്പ് സെമി ഫൈനല്‍ കാണാന്‍ ഇരുന്നതുകൊണ്ടു വെളുപ്പിന് രണ്ടേമുക്കാല്‍ ആയി കിടക്കുമ്പോള്‍. എഴുന്നേറ്റപ്പോള്‍ ഏഴര.
ഉറക്കം കഴിഞ്ഞാല്‍ പുനര്ജ്ജ ന്മം. ഉറങ്ങുന്നതിനു മുന്പ്‍ ചെയ്ത കര്മ്മ ങ്ങളുടെ ഫലം അനുഭവിക്കാന്‍. അപ്പോള്‍ മരണം എന്നത് വിലയം, കൈവല്യം.
ഉറക്കം മരണം തന്നെ. ഉറക്കത്തിലെ സ്വപ്‌നങ്ങള്‍ നരക യാതനകളും സ്വര്ഗ്ഗീ യ അനുഭൂതിയും, ഉറങ്ങുന്നതിനു മുന്പുള്ള ചിന്തകളുടെ പിന്തുടര്ച്ച .
ജാതന്‍ ആയതുമുതല്‍ മൃതന്‍ ആകുന്നതുവരെ ഉറക്കം, ഉണര്ച്ച എന്ന ജനിമൃതികള്‍. സഞ്ചിത, ആഗാമി കര്മ്മ ങ്ങള്‍ വിജയമായും പരാജയമായും, സുഖമായും, ദ:ഖമായും, രോഗമായും, ഇണക്കമായും, പിണക്കമായും, ഒത്തു ചേരലായും, വേര്പാടായും, വേദനകളായും, ലാഭമായും, നഷ്ടമായും, സന്ധിയായും, തര്‍ക്കമായും, സ്നേഹമായും, വെറുപ്പായും, ഒപ്പം ഉള്ള പുതിയ ജന്മങ്ങള്‍ (ഉണര്ച്ചകള്‍).
ഇന്നലെകളെ നാം മറന്നാലും കര്മ്മവ ഫലങ്ങള്‍ തേടിയെത്തുന്നു. മുന്‍ ജന്മത്തില്‍ (ഇന്നലെ) അനുഭവിച്ചു തീര്ക്കാന്‍ കഴിയാത്തത് പുനര്ജ ന്മത്തില്‍ (ഇന്ന്) അനുഭവിക്കേണ്ടി വരുന്നു.
ഇതാണോ, അല്ലെങ്കില്‍ ഇതല്ലേ ആത്മീയതയിലേക്ക് ഉള്ള ചൂണ്ടുപലക. ഇത് തന്നെയല്ലേ ഭാരതീയ ദര്‍ശനം (അതോ എനിക്ക് ഭ്രാന്തായോ)
No comments:
Post a Comment