Friday 4 July 2014

പ്രചോദന കഥകള്‍

അതിഥി

 
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്.

ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്.

അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം.

ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്.

No comments:

Post a Comment