ഒരിക്കല്‍ സംഭാഷണത്തിന്‍റെ ഇടയില്‍ ഓഷോയോട് ഒരാള്‍ ചോദിച്ചു നിങ്ങള്‍ എന്തുകൊണ്ടാണ് അനുഗ്രഹം വില്‍ക്കുന്നത്? നിങ്ങള്ക്ക് അത് വെറുതെ കൊടുത്തുകൂടെ?
ഓഷോ പറഞ്ഞു ഇല്ല കാരണം വെറുതെ കൊടുക്കുന്ന ഒന്നും ആരും സ്വീകരിക്കുകയില്ല. എത്രത്തോളം വില കൂടുതലാണോ അത്രത്തോളം ആളുകള്‍ അത് സംരക്ഷിക്കുന്നു, അവരതിനെ ഖജനാവില്‍ സൂക്ഷിക്കുന്നു. നേരെ മറിച്ച് അത് വെറുതെ കിട്ടുന്നതാണെങ്കില്‍ അതിനു മൂല്യമില്ല, കാരണം ആളുകള്‍ക്ക് വിലയില്ലാതെ കിട്ടുന്ന ഒന്നിന്‍റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് വില മനസ്സിലാകും എന്നാല്‍ മൂല്യം മനസ്സിലാകില്ല. ഈ ലോകത്തുള്ള എന്തും സ്വന്തമാക്കാന്‍ നിങ്ങള്‍ അതിനു വില നല്‍കേണ്ടി വരും. വില എത്രത്തോളം കൂടുതലാണോ നിങ്ങള്ക്ക് ആ വസ്തുവിനിടുള്ള മതിപ്പും അത്രത്തോളം കൂടും. അനുഗ്രഹവും , ആനന്ദവും, സന്തോഷവും എല്ലാം വെള്ളം പോലെ വെറുതെകിട്ടുമെങ്കില്‍ ആരും അതിന്‍റെ മൂല്യത്തെ അഭിനന്ദിക്കുകയില്ല. മരുഭൂമിയില്‍ ദാഹിച്ചു നില്‍ക്കുമ്പോള്‍ നിങ്ങള്‍ വെള്ളത്തിന്‍റെ മൂല്യം ശരിക്കും അറിയുന്നു.
അലക്സാണ്ടര്‍ ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു വലിയ ജ്ഞാനി അദ്ദേഹത്തോട് ചോദിക്കുകായുണ്ടായി ഇപ്പോള്‍ നിങ്ങള്‍ ഒരു മരുഭൂമിയില്‍ ആണെന്ന് വിചാരിക്കുക നിങ്ങള്‍ വളരെ ദാഹിച്ചു നില്‍ക്കുകയാണ് എന്‍റെ കയ്യില്‍ ഒരു മുഴുവന്‍ പാത്രം വെള്ളം ഉണ്ടെന്നും വിചാരിക്കുക. ആ വെള്ളത്തിന്‍റെ വിലയായി നിങ്ങള്‍ എനിക്ക് എന്തു തരും. അലക്സാണ്ടര്‍ പറഞ്ഞു അങ്ങിനെ സാഹചര്യം വന്നാല്‍ ഞാന്‍ എന്‍റെ സാമ്രാജ്യത്തിന്‍റെ പകുതി നിങ്ങള്ക്ക് തരും.അദ്ദേഹം പറഞ്ഞു നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരുന്നത് വരെ ഞാന്‍ നിങ്ങള്‍ക്കു വെള്ളം തരുകയില്ല കാരണം നിങ്ങള്‍ രാജ്യത്തിന്‍റെ പകുതി മാത്രമേ തരുന്നുള്ളൂ എങ്കില്‍ നിങ്ങള്‍ ഇനിയും കാത്തിരിക്കുക അപ്പോള്‍ നിങ്ങള്‍ക്കു ദാഹം സഹിക്കാന്‍ കഴിയാതാവും അപ്പോള്‍ നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരും. അദ്ദേഹം പറഞ്ഞത് അലക്സാണ്ടര്‍ സമ്മതിച്ചു.ഒരു പക്ഷെ ഞാന്‍ എന്‍റെ മുഴുവന്‍ സാമ്രാജ്യവും നിങ്ങള്‍ക്കു തന്നേക്കാം. ഇത് കേട്ടപ്പോള്‍ ആ ഞാനി പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു പിന്നെ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പാത്രം വെള്ളത്തിനു വേണ്ടി നിങ്ങളുടെ മുഴുവന്‍ ജീവിതവും പാഴാക്കികളയുകയാണോ. വിലകൊടുക്കാതെ ഒന്നിന്‍റെയും മൂല്യം തിരിച്ചറിയാന്‍ കഴിയാത്ത പാവങ്ങള്‍ക്കായി എല്ലാത്തിലും വിലയിടേന്‍ടതായി വരുന്നു.
No comments:
Post a Comment