Friday, 4 July 2014

പ്രചോദന കഥകള്‍

ഇനി ഉരുളക്കിഴങ് നട്ടോളൂ

 
അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:.

കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".  

പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞു. പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞില്ല. അവര്‍ തിരികെ പോയി. 

സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു. മകന്‍ ഇങനെ മറുപടിയെഴുതി. "ഇനി ഉരുളക്കിഴങ് നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ". 

കഥാസാരം: ജയിലിലല്ല, എവിടെയായിരുന്നാലും, ഹൃദയം കൊണ്ട് വിചാരിച്ചാം ചെയാന്‍ കഴിയാത്തതായി ഒന്നുമില്ല.

No comments:

Post a Comment