Sunday, 13 July 2014

SREEMAD BHAGAVAD GEETHA - MALAYALAM (ശ്രീമദ് ഭഗവദ്‌ഗീത മലയാളം പരിഭാഷ .) CHAPTER 12 അദ്ധ്യായം 12

ഭക്തിയോഗം ഭഗവദ്‌ഗീത (അദ്ധ്യായം-12)
അഥ ദ്വാദശോധ്യായഃ
ഭക്തിയോഗഃ
അര്‍ജുന ഉവാച
ഏവം സതതയുക്താ യേ ഭക്താസ്ത്വ‍ാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം തേഷ‍ാം കേ യോഗവിത്തമാഃ (1)
അര്‍ജുന‍ന്‍പറഞ്ഞുഃ
ഇപ്രകാരം എപ്പോഴും അങ്ങയി‍ല്‍ ഉറപ്പിച്ച മനസ്സോടുകൂടി അങ്ങയെ ഉപാസിക്കുന്നവരോ, അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസി ക്കുന്നവരോ, ആരാണ് അധികം യോഗജ്ഞാനമുള്ളവ‍ര്‍?
ശ്രീഭഗവാനുവാച
മയ്യാവേശ്യ മനോ യേ മ‍ാം നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ (2)
ശ്രീകൃഷ്ണ‍ന്‍പറഞ്ഞു: ആര് എന്നി‍‍ല്‍മനസ്സുറപ്പിച്ചു സ്ഥിരമായ നിഷ്ഠയോടും ശ്രേഷ്ഠമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവോ അവരാണ് യോഗത്തില്‍ ശ്രേഷ്ഠന്മാരെന്നാണ് എന്റെ അഭിപ്രായം.
യേ ത്വക്ഷരമനിര്‍ദ്ദേശ്യമവ്യക്തം പര്യുപാസതേ
സര്‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം (3)
സന്നിയമ്യേന്ദ്രിയഗ്രാമം സര്‍വ്വത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ സര്‍വ്വഭൂതഹിതേ രതാഃ (4)
യാതൊരുത്ത‍ര്‍, നാശമില്ലാത്തതും, ഇന്നവിധത്തിലുള്ളതാണെന്നു വിവരിക്കുവാ‍‍ന്‍വയ്യാത്തതും, അവ്യക്തവും സ‍ര്‍വവ്യാപ്തവുമായി രിക്കുന്നതും ചിന്തിച്ചറിയിപ്പാ‍‍ന്‍ പ്രയാസമായിട്ടുള്ളതും മാറ്റം വരാത്തതും അനാദിയായിട്ടുള്ളതും ആയ ബ്രഹ്മത്തെ ഭജിക്കുകയും, ഇന്ദ്രിയങ്ങളെ അടക്കി സ‍ര്‍വത്ര സമബുദ്ധിയോടും സ‍ര്‍വഭൂതങ്ങ‍ള്‍ക്കും നന്മയെച്ചെയ്‍വാനുള്ള താ‍ല്‍പര്യത്തോടുംകൂടി വ‍ര്‍ത്തിക്കുകയും ചെയ്യുന്നുവോ അവ‍ര്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
ക്ലേശോധികതരസ്തേഷാമവ്യക്താസക്തചേതസ‍ാം
അവ്യക്താ ഹി ഗതിര്‍ദുഃഖം ദേഹവദ്ഭിരവാപ്യതേ (5)
അവ്യക്തബ്രഹ്മത്തി‌ല്‍ മനസ്സുറപ്പിച്ചു നി‍ര്‍ഗുണോപാസന ചെയ്യുന്നവ‍ര്‍ക്ക് വളരെയധികം ക്ലേശം ഉണ്ടാകുന്നതാണ്. എന്തുകൊണ്ടെന്നാ‍‍ല്‍ ദേഹിക‍ള്‍ക്ക് അവ്യക്തബ്രഹ്മത്തെ ഉപാസിക്കുന്നത് തുലോം ദുഷ്കരമായിട്ടുള്ളതാകുന്നു.
യേ തു സര്‍വ്വാണി കര്‍മാണി മയി സംന്യസ്യ മത്പരഃ
അനന്യേനൈവ യോഗേന മ‍ാം ധ്യായന്ത ഉപാസതേ (6)
തേഷാമഹം സമുദ്ധര്‍താ മൃത്യുസംസാരസാഗരാത്
ഭവാമി നചിരാത്പാര്‍ഥ മയ്യാവേശിതചേതസ‍ാം (7)
സമലക‍ര്‍മ്മങ്ങളേയും എന്നില്‍ സമ‍ര്‍പ്പിച്ച് എന്നെ ആശ്രയമായി ക്കരുതി, അന്യവിഷയങ്ങളില്‍ നിന്ന് വിട്ട്, ഏകാഗ്രചിത്തതയോടു കൂടി എന്നെ ധ്യാനിക്കുന്നവരാരോ, എന്നി‌ല്‍ ഉറപ്പിച്ച മനസ്സോടു കൂടിയവരായ അവരെ ഞാ‍‍ന്‍ അചിരേണ സംസാരസമുദ്രത്തി‌ല്‍ നിന്നു കരകയറ്റി രക്ഷിക്കുന്നതായിരിക്കും.
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊര്‍ധ്വം ന സംശയഃ (8)
മനസ്സിനെ എന്നി‍ല്‍തന്നെ നിലനി‍ര്‍ത്തുക; സ്ഥിരമായി എന്നി‌ല്‍തന്നെ ബുദ്ധിയെ ചെലുത്തുക; അങ്ങനെ ചെയ്താല്‍ നീ എന്നില്‍ തന്നെ നിവസിക്കും, സംശയമില്ല.
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ (9)
ഇനി എന്നില്‍ സ്ഥിരമായി ചിത്തം നി‍ര്‍ത്തുവാ‌ന്‍ ശക്തിയില്ലാത്ത പക്ഷം പിന്നെ അഭ്യാസയോഗത്താ‌‍ല്‍ എന്നെ പ്രാപിക്കുവാ‍‍ന്‍ നോക്കണം.
അഭ്യാസേപ്യസമര്‍ഥോസി മത്കര്‍മപരമോ ഭവ
മദര്‍ഥമപി കര്‍മാണി കുര്‍വ്വന്‍സിദ്ധിമവാപ്സ്യസി (10)
അഭ്യാസത്തിലും നീ അശക്തനാണെങ്കി‍ല്‍ എന്നെ ഉദ്ദേശിച്ചു ക‍ര്‍മ്മം ചെയ്യുക. എന്നെയുദ്ദേശിച്ചു ക‍ര്‍മ്മം ചെയ്‍താലും നിനക്കു സിദ്ധിയെ പ്രാപിക്കാവുന്നതാണ്.
അഥൈതദപ്യശക്തോസി കര്‍തും മദ്യോഗമാശ്രിതഃ
സര്‍വ്വകര്‍മഫലത്യാഗം തതഃ കുരു യതാത്മവാന്‍ (11)
ഇതിനും നിനക്കു ശക്തിയില്ലെങ്കി‍‍ല്‍ എന്നെ ശരണം പ്രാപിച്ച് ആത്മസംയമനം ചെയ്ത് സകല ക‍ര്‍മ്മങ്ങളും ഫലേച്ഛ കൂടാതെ ചെയ്യുക.
ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (12)
അഭ്യസത്തെക്കാ‍‍ള്‍ ജ്ഞാനം ശ്രേഷ്ഠമാകുന്നു. ജ്ഞാനത്തെക്കാ‌ള്‍ ശ്രേഷ്ഠമായിട്ടുള്ളതു ധ്യാനമാണ്. ധ്യാനത്തെക്കാളും വിശിഷ്ടമായി രിക്കുന്നതാണ് ത്യാഗം (ക‍ര്‍മ്മഫലത്യാഗം) ത്യാഗത്തി‍ല്‍ നിന്നുടനെ ശാന്തി ഉണ്ടാകുന്നു.
അദ്വേഷ്ടാ സര്‍വ്വഭൂതാന‍ാം മൈത്രഃ കരുണ ഏവ ച
നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13)
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിര്‍യോ മദ്ഭക്തഃ സ മേ പ്രിയഃ (14)
ഒരുപ്രാണിയേയും വിദ്വേഷിക്കാതെയും എല്ലാവരോടും സ്നേഹവും ദയയും കാണിച്ചു ഒന്നിലും തന്റേതെന്ന സ്വാ‍ര്‍ത്ഥബുദ്ധിയില്ലാതെയും, അഹങ്കാരം കൈവിട്ടും, സുഖദുഃഖങ്ങളെ ഒരുപോലെ ഗണിച്ചും ക്ഷമയെ പുല‍ര്‍ത്തിയും, സദാ സന്തുഷ്ടിയും സമചിത്തതയും വഹിച്ചും, ആത്മസംയമനം ചെയ്തും, സ്ഥിരനിശ്ചയനായി എന്നി‍ല്‍ മനസ്സും ബുദ്ധിയും ഉറപ്പിച്ച് എന്നെ ഭജിക്കുന്നവനാരോ ആ ഭക്തന്‍ എനിക്കു അത്യന്തം ഇഷ്ടപ്പെട്ടവനാകുന്നു.
യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ
ഹര്‍ഷാമര്‍ഷഭയോദ്വേഗൈര്‍മുക്തോ യഃ സ ച മേ പ്രിയഃ (15)
ആരെ ലോകം ഭയപ്പെടുന്നില്ലയോ, ആ‍‌ര് ലോകത്തെയും ഭയപ്പെടുന്നില്ലയോ, ആര് സന്തോഷം, ദ്വേഷം, ഭയം, ക്ഷോഭം മുതലായവയാല്‍ വേ‍ര്‍പെട്ടിരിക്കുന്നുവോ, അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.
അനപേക്ഷഃ ശുചിര്‍ദക്ഷ ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ (16)
അപേക്ഷയില്ലാത്തവനും ശുദ്ധിയുള്ളവനും സമ‍ര്‍ത്ഥനും ആസക്തി യില്ലാത്തവനും ദുഃഖമില്ലാത്തവനും സ്വാ‍ര്‍ത്ഥപ്രവൃത്തികളെ പരിത്യജിച്ചവനുമായ ഭക്ത‍ന്‍ എനിക്കു പ്രിയ‍ന്‍ തന്നെ.
യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന ക‍ാംക്ഷതി
ശുഭാശുഭപരിത്യാഗീ ഭക്തിമാന്‍യഃ സ മേ പ്രിയഃ (17)
സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കു കയോ ചെയ്യാത്തവനും സുകൃതദുഷ്‍കൃതങ്ങളെ കൈവിട്ടവനും നിറഞ്ഞ ഭക്തിയുള്ളവനുമായവന്‍ എനിക്ക് പ്രിയപ്പെട്ടവനത്രേ.
സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്‍ജിതഃ (18)
തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍മേ പ്രിയോ നരഃ (19)
ശത്രു, മിത്രം, മാനം, അപമാനം, സുഖം ദുഃഖം ശീതം, ഉഷ്ണം എന്നീ ഭേദങ്ങളില്ലാത്തവനും, എല്ലാവരിലും എല്ലാ അവസ്ഥകളിലും സമനിലയോടുകൂടിയിരിക്കുന്നവനും, അനാസക്തനും, സ്തുതിച്ചാലും നിന്ദിച്ചാലും ഒരേ ഭാവത്തോടുകൂടി പെരുമാറുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിപ്പെടുന്നവനും, പ്രത്യേകമൊരു സ്ഥാനമില്ലാ ത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടി എന്നെ ഭജിക്കുന്നവനും ആയ ഭക്തന്‍ എനിക്കു പ്രിയനാകുന്നു.
യേ തു ധര്‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേതീവ മേ പ്രിയാഃ (20)
ഇപ്പറഞ്ഞ ഈ ധ‍ര്‍മ്മമാ‍ര്‍ഗ്ഗത്തെ പറഞ്ഞതി‍ന്‍ വണ്ണം ശ്രദ്ധയോടും എന്നില്‍ ശരണബുദ്ധിയോടും കൂടി അനുഷ്ഠിക്കുന്ന ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരത്രേ.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
ഭക്തിയോഗോ നാമ ദ്വാദശോധ്യായഃ

No comments:

Post a Comment