Thursday 19 June 2014

ഹിന്ദു വിജ്ഞാനം

ഹിന്ദു വിജ്ഞാനം

1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
ഓംകാരം
2. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
പ്രണവം
3. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
മൂന്ന്
4. ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
അ, ഉ, മ്
5. ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരായിരിക്കുന്നു.
അ - വിഷ്ണു
ഉ - മഹേശ്വരന്‍ (ശിവന്‍)
അ - ബ്രഹ്മാവ്‌ ഭൂതം
മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട്.
" അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു.
യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)
6. " ഹരിഃ " എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
ഈശ്വരന്‍ - വിഷ്ണു
7. ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍ (" ഹരന്‍ ഹരതി പാപാനി " എന്ന് പ്രമാണം)
8. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
9. ത്രിമൂ൪ത്തികള്‍ ആരെല്ലാം?
ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍
10. ത്രിലോകങ്ങള്‍ ഏതെല്ലാം?
സ്വ൪ഗ്ഗം, ഭൂമി, പാതാളം
11. ത്രിഗുണങ്ങള്‍ ഏതെല്ലാം?
സത്വഗുണം, രജോഗുണം, തമോഗുണം
12. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
സൃഷ്ടി, സ്ഥിതി, സംഹാരം
13. മൂന്നവസ്ഥകളേതെല്ലാം?
ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)
14. ത്രികരണങ്ങള്‍ ഏതെല്ലാം?
മനസ്സ്, വാക്ക്, ശരീരം
15. ത്രിദശന്മാ൪ ആര്?
ദേവന്മാ൪
16. ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍.
17. ത്രിസന്ധ്യകള്‍ ഏതെല്ലാം?
പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18. ത്രിനയനന്‍ ആര്?
ശിവന്‍
19. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
ശംഭു, ശങ്കരന്‍, മഹാദേവന്‍
20. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍
ഹിന്ദു വിജ്ഞാനം - 2
21. രണ്ടു നേരവും ഈശ്വരനാമം ജപിക്കണം. എന്തിന്?
പ്രകൃതികോപം മുതലായ അത്യാപത്ത് കൂടാതെ നമ്മെ കാത്തുരക്ഷിച്ചതിന് പ്രഭാതത്തിലും - സ൪വ്വത്ര ബഹളമയമായ പകല്‍ സമയം മുഴുവന്‍ നിരപായം രക്ഷിച്ചതിന് സായംകാലത്തും ഈശ്വരനാമം ഉച്ചരിക്കണം. ---- ( ഉപകാരസ്മരണയില്ലായ്ക മനുഷ്യധ൪മ്മമല്ലല്ലോ ).
22. കണ്ണടച്ചു കൈകൂപ്പി ഈശ്വരനെ വണങ്ങുന്നു. എന്തിന് കണ്ണടയ്ക്കുന്നു? എന്തിന് കൈ കൂപ്പുന്നു?
മനസ്സിനെ ബാഹ്യപ്രേരണകളിലേയ്ക്ക് നയിക്കുന്ന കണ്ണിനെ പ്രവൃത്തിരഹിതമാക്കാന്‍ കണ്ണടയ്ക്കുന്നു.
ഈശ്വരന്‍ ഒന്നേയുള്ളുവെന്നും ലോകമെങ്ങും നിറഞ്ഞിരിക്കുന്ന പരമാത്മാവാണെന്നും ആ പരമാത്മാവാണ് ക്ഷേത്രത്തിനുള്ളിലും തന്നിലും ഉള്ളതെന്നും ഭേദഭാവം പാടില്ലെന്നും ഉള്ളതിന്‍റെ പ്രതീകമാണ് കൂപ്പുകൈ.
23. വേദങ്ങള്‍ എത്ര?
വേദങ്ങള്‍ - നാല്
24. വേദങ്ങള്‍ ഏതെല്ലാം?
ഋക്, യജുസ്, സാമം, അഥ൪വ്വം
25. വേദങ്ങളുടെ പൊതുവായ പേരെന്ത്?
ചതു൪വേദങ്ങള്‍
26. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്?
വേദവ്യാസന്‍
27. കൃഷ്ണദ്വൈപായനന്‍ ആര്?
വേദവ്യാസന്‍
28. വേദവ്യാസന് കൃഷ്ണദ്വൈപായനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
കറുത്ത നിറമുള്ളതിനാല്‍ കൃഷ്ണനെന്നും, ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനനെന്നും രണ്ടും ചേ൪ന്ന് കൃഷ്ണദ്വൈപായനനിന്നുമായി.
29. ചതുരാനനന്‍ ആര്?
ബ്രഹ്മാവ്‌
30. ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
നാല് മുഖമുള്ളതിനാല്‍
31. ചതുരുപായങ്ങള്‍ ഏതെല്ലാം?
സാമം, ദാനം, ഭേദം, ദണ്ഡം
32. ചതു൪ഥി എന്നാല്‍ എന്ത്?
വാവ് കഴിഞ്ഞു നാലാം ദിവസം
33. ഏതു ചതു൪ഥി എന്തിന് പ്രധാനം?
ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ ചതു൪ഥിയാണ് വിനായകചതു൪ഥി. ഇത് ഗണപതിപൂജയ്ക്ക് പ്രധാനമാണ്.
34. ചതു൪ദശകള്‍ ഏതെല്ലാം?
ബാല്യം, കൗമാരം, യൗവനം, വാ൪ധക്യം.
35. ചതു൪ദന്തന്‍ ആര്?
ഐരാവതം - ഇന്ദ്രന്‍റെ വാഹനം, നാല് കൊമ്പുള്ളതിനാല്‍ ചതു൪ദന്തന്‍ എന്ന് പറയുന്നു.
36. ചതുരാശ്രമങ്ങള്‍ ഏതെല്ലാം?
ബ്രഹ്മചര്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം.
37. ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്?
മഹാവിഷ്ണു
38. മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക?
പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍
39. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്‍റെ പൌരാണികനാമം എന്തായിരുന്നു?
സനാതനമതം - വേദാന്തമതം
40. ഹിന്ദു എന്ന പേര് എന്നുണ്ടായി?
പാശ്ചാത്യരുടെ ആഗമനശേഷം
41.ഹിന്ദു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
അക്രമത്തേയും അക്രമികളേയും അധ൪മ്മത്തേയും അധ൪മ്മികളേയും എതി൪ക്കുന്നവന്‍. "ഹിംസാം ദൂഷയതേ ഇതി ഹിന്ദു "

No comments:

Post a Comment