A farmer had a dog who
used to sit by the roadside waiting for vehicles to come around. As soon as one
came he would run down the road, barking and trying to overtake it. One day a
neighbor asked the farmer "Do you think your dog is ever going to catch a
car?" The farmer replied, "That is not what bothers me. What bothers
me is what he would do if he ever caught one." Many people in life behave
like that dog who is pursuing meaningless goals.
അര്‍ത്ഥ രഹിതമായ ലക്ഷ്യം
ഒരു കര്‍ഷകന് ഒരു നായ
ഉണ്ടായിരുന്നു. വണ്ടികള്‍ വരുന്നത് നോക്കി
നായ എന്നും വഴിവക്കില്‍ കാത്തു നില്‍ക്കും. ഏതെങ്കിലും വണ്ടി വന്നാല്‍ കുരച്ചു
കൊണ്ട് ഓടി ആ വാഹനത്തെ എത്തിപ്പിടിക്കാന്‍ ശ്രമിക്കും.
ഒരു ദിവസം അയല്‍ക്കാരന്‍ കര്‍ഷകനോട്
ചോദിച്ചു, ‘നിങ്ങളുടെ നായ എന്നെങ്കിലും ഒരു വാഹനത്തെ എത്തിപ്പിടിക്കുമെന്നു
തോന്നുന്നുണ്ടോ?’
കര്‍ഷകന്‍ മറുപടി പറഞ്ഞു, ‘അതല്ല
എന്നെ അലോസരപ്പെടുത്തുന്നത്. എപ്പോഴെങ്കിലും ഒന്നിനെ എത്തിപ്പിടിക്കുകയാണെങ്കില്‍
അവന്‍ എന്ത് ചെയ്യും എന്നതാണ് എന്നെ അലട്ടുന്നത്.’
അര്‍ത്ഥ രഹിതമായ ലക്ഷ്യത്തിനു
പിന്നാലെ കര്‍ഷകന്റെ നായ ഓടുന്നതുപോലെ ഏറെപ്പേര്‍ ജീവിതത്തില്‍ ഇത്തരത്തില്‍
പെരുമാറുന്നുണ്ട്.
No comments:
Post a Comment