A PUPPY
The store owner said "That is not for sale!" The boy insisted. The store owner agreed. The boy pulled out RS. 200 from his pocket and ran to get RS. 4800 from his mother. As he reached the door the store owner shouted after him, "I don't understand why you would pay full money for this one when you could buy a good one for the same price." The boy didn't say a word. He just lifted his left trouser leg and he was wearing a brace. The pet store owner said, "I understand. Go ahead, take this one." This is empathy.
ഒരു നായക്കുട്ടി
ഈ അഞ്ചും ഒരേ സമയത്ത്
ജനിച്ചത് തന്നെ അല്ലെ, അത് വില്‍ക്കാന്‍ ഉള്ളതല്ലേ, എന്താണ് അത് തനിയെ ഇരിക്കുന്നത്?
ബാലന്‍ കട ഉടമസ്ഥനോട് ചോദിച്ചു.
കടയുടമ പറഞ്ഞു, ഒരേ പ്രസവത്തില്‍
ഉണ്ടായതു തന്നെ ഈ അഞ്ചും. അതിന്റെ പിന്കാലുകള്‍ ഒന്ന് സ്വാധീനമില്ല എന്ന വൈകല്യം
ഉള്ളതുകൊണ്ട് വില്‍ക്കുന്നില്ല.
ബാലന്‍ ചോദിച്ചു, അതിനെ
നിങ്ങള്‍ എന്ത് ചെയ്യും?
കൊല്ലുകയോ എവിടെയെങ്കിലും
ഉപേക്ഷിക്കുകയോ ചെയ്യും, കടയുടമ പറഞ്ഞു.
കടയുടമ എതിര്‍ത്തു, ഇത്
വില്പനയ്ക്ക് ഉള്ളതല്ല. ബാലന്‍റെ നിര്‍ബന്ധത്തിനു പക്ഷെ കടയുടമ വഴങ്ങി. ഇരുനൂറു
രൂപ കൊടുത്തു അവന്‍ കടയില്‍ നിന്ന് ഇറങ്ങി ഓടി.
തിരിച്ചെത്തി, അമ്മയില്‍
നിന്നും വാങ്ങിയ നാലായിരത്തി എണ്ണൂരു രൂപ കടയുടമയെ ഏല്പിച്ചു. ഇത്രയും തുകക്ക് അംഗ
വൈകല്യം ഇല്ലാത്ത നല്ല നായക്കുട്ടിയെ വാങ്ങിക്കാം എന്നിരിക്കെ എന്തിനാണ് ഇതിനെ
വാങ്ങുന്നത് എന്ന കടയുടമയുടെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് മറുപടിയായി ഒന്നും
മിണ്ടാതെ ബാലന്‍ തന്റെ ഒരു കൃത്രിമ കാല്‍ കാണിച്ചുകൊടുത്തു.
ഒരക്ഷരം മിണ്ടാനാവാതെ
കടയുടമ നായക്കുട്ടിയെ ബാലന്‍റെ കൈകളില്‍ വച്ച് കൊടുത്തു.
(മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാന്‍ ഉള്ള കഴിവ്, തന്മയീഭാവശക്തി) | ||
No comments:
Post a Comment