Saturday, 21 June 2014

Inspirational Stories (ഉദ്ബോധന കഥകള്‍)


Why are Goals Important?
 

On the best sunny day, the most powerful magnifying glass will not light paper if you keep moving the glass. But if you focus and hold it, the paper will light up. That is the power of concentration.

A man was traveling and stopped at an intersection. He asked an elderly man, "Where does this road take me?" The elderly person asked, "Where do you want to go?" The man replied, "I don't know." The elderly person said, "Then take any road. What difference does it make?"

How true. When we don't know where we are going, any road will take us there.

Suppose you have all the football eleven players, enthusiastically ready to play the game, all charged up, and then someone took the goal post away. What would happen to the game? There is nothing left. How do you keep score? How do you know you have arrived?

Enthusiasm without direction is like wildfire and leads to frustration. Goals give a sense of direction. Would you sit in a train or a plane without knowing where it was going? The obvious answer is no. Then why do people go through life without having any goals?

 

‘ലക്ഷ്യ’ത്തിന്‍റെ പ്രാധാന്യം

നല്ല സൂര്യപ്രകാശത്തിലും ഭൂതക്കണ്ണാടി ഇളകുന്നുണ്ടെങ്കില്‍ അതുകൊണ്ട് ഒരു കടലാസ് കത്തിക്കാന്‍ ആകില്ല. എന്നാല്‍ സൂര്യപ്രകാശം കേന്ദ്രീകരിച്ച് ഭൂതക്കണ്ണാടി ഇളകാതെ പിടിച്ചാല്‍ കടലാസ് കത്തും. ഏകാഗ്രതയുടെ ശക്തിയാണത്.

ഒരാള്‍ യാത്രയില്‍ ഒരു കവലയില്‍ എത്തി. അവിടെ കണ്ട ഒരു പ്രായം ചെന്ന മനുഷ്യനോടു ‘ഈ വഴികള്‍ എവിടെക്കുള്ളതാണ്’ എന്ന് അയാള്‍ ചോദിച്ചു.

നിങ്ങള്ക്ക് എവിടെക്കാണ്‌ പോകേണ്ടത് എന്ന് തിരിച്ചു ചോദിച്ച ആ വയോധികനോട് ‘അറിഞ്ഞു കൂടാ എന്ന മറുപടി ആയിരുന്നു.

എങ്കില്‍ ഏതു വഴിയിലുടെ വേണമെങ്കില്‍ പൊയ്ക്കോളൂ. ഏതു വഴി ആയാലും എന്ത് വ്യത്യാസമാണ് വരാന്‍ പോകുന്നത്? 

എത്ര ശരിയാണ്. എവിടെക്കാണ്‌ എന്നറിയാതെ ഉള്ള യാത്രയില്‍ ഏതു വഴിയിലൂടെ പോയാലും എന്താണ്? 

വളരെ ഊര്‍ജ്വസ്വലരായ പതിനൊന്നു പേരും ഫുട് ബോള്‍ കളിയ്ക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഗോള്‍ പോസ്റ്റ്‌ ആരോ എടുത്തു മാറ്റിയതായി സങ്കല്‍പ്പിക്കൂ. കളിക്ക് എന്ത് സംഭവിക്കും. അവശ്യം വേണ്ടത് അവിടെ ഇല്ല. കളിയിലെ പോയിന്റ്‌ നില എങ്ങനെ അടയാളപ്പെടുത്തും?

ലക്ഷ്യ ബോധമില്ലാത്ത ആവേശം, കാട്ടുതീ പോലെയാണ്. ലക്ഷ്യം ദിശാ ബോധത്തിന് വഴിയൊരുക്കുന്നു.

എവിടേക്ക് പോകുന്നു എന്നറിയാതെ ഒരു തീവണ്ടിയിലോ വിമാനത്തിലോ നിങ്ങള്‍ കയറുമോ. ഇല്ലല്ലോ.  അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മനുഷ്യര്‍ ശരിയായ ലക്ഷ്യം ഇല്ലാതെ ജീവിക്കുന്നു?

No comments:

Post a Comment