THE MIDAS TOUCH
We all
know the story of the greedy king named Midas. He had a lot of gold and the
more he had the more he wanted. He stored all the gold in his vaults and used
to spend time every day counting it.
The king
bowed his head and started crying. The stranger who gave the wish came again
and asked the king if he was happy with his golden touch. The king said he was
the most miserable man. The stranger asked, "What would you rather have,
your food and loving daughter or lumps of gold and her golden statue?" The
king cried and asked for forgiveness. He said, "I will give up all my
gold. Please give me my daughter back because without her I have lost everything
wo rth having." The stranger said to the king, "You have become wiser
than before" and he reversed the spell. He got his daughter back in his
arms and the king learned a lesson that he never forget for the rest of his
life.
What is
the moral of the story?
1.
Distorted values lead to tragedy.
2.
Sometimes getting what you want may be a bigger tragedy than not getting what
you want.
3. Unlike
the game of soccer where players can be substituted, the game of life allows no
substitutions or replays. We may not get a second chance to reverse our
tragedies, as the king did.
മിഡാസ് സ്പര്‍ശം
മിഡാസ് എന്ന
അത്യാഗ്രഹിയായ രാജാവിന്‍റെ കഥ നമുക്കറിയാം. അദ്ദേഹത്തിന് വലിയ സ്വര്‍ണ ശേഖരം
ഉണ്ടായിരുന്നു. എത്ര ഉണ്ടായിരുന്നോ അതിലും കൂടുതല്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. സ്വര്‍ണ്ണം
അറകളില്‍ ഭദ്രമായി സൂക്ഷിച്ചു വച്ച് എന്നും എണ്ണി നോക്കുക പതിവായിരുന്നു.
ഒരു ദിവസം എണ്ണിക്കൊണ്ടിരുന്നപ്പോള്‍
എങ്ങുനിന്നോ ഒരു ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു ഒരു വരം നല്‍കാം എന്ന് പറഞ്ഞു.
രാജാവിനു സന്തോഷമായി, പറഞ്ഞു; ഞാന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണം ആയി മാറണം.
‘തീര്‍ച്ചയാണോ’,
അപരിചിതന്‍ ചോദിച്ചു.
‘അതെ’ രാജാവ്
മറുപടി പറഞ്ഞു.
‘അങ്ങിനെയെങ്കില്‍’
അപരിചിതന്‍ പറഞ്ഞു, ‘നാളെ സൂര്യോദയം മുതല്‍ നീ തൊടുന്നതെല്ലാം സ്വര്‍ണം ആവും’.
രാജാവ് കരുതി, ഞാന്‍
സ്വപ്നം കാണുകയാണ്, ഇത് സത്യം ആവാന്‍ വഴിയില്ല. പക്ഷെ ഉണര്‍ന്നു എഴുന്നേറ്റ രാജാവ്
പിറ്റേന്ന് വെളുപ്പിന് കിടക്കയില്‍ തൊട്ടപ്പോള്‍ അത് സ്വര്‍ണ്ണമായി. സ്വന്തം
വസ്ത്രങ്ങളില്‍ തൊട്ടപ്പോള്‍ അത് സ്വര്‍ണ്ണമായി. രാജാവ് ജാലകത്തിലൂടെ പുറത്തേക്കു
നോക്കി. തന്റെ മകള്‍ പൂന്തോട്ടത്തില്‍ കളിക്കുന്നു. മകളെ അത്ഭുതപ്പെടുത്തി സന്തോഷിപ്പിക്കാം
എന്ന് കരുതി. ഉദ്യാനത്തില്‍ പോകുന്നതിനു മുന്‍പ് വായിക്കാന്‍ ആയി ഒരു പുസ്തകം
എടുത്തു. തോട്ട ഉടനെ പുസ്തകം സ്വര്‍ണം ആയി മാറി, വായിക്കാന്‍ കഴിയാത്തതായി. പിന്നീടു
പ്രാതല്‍ കഴിക്കാന്‍ ഇരുന്ന് പഴത്തില്‍ കൈ വച്ചപ്പോള്‍ പഴം സ്വര്‍ണം ആയി. വെള്ളം
നിറച്ച ഗ്ലാസ് തൊട്ടപ്പോള്‍ അതും സ്വര്‍ണ്ണമായി. വിശന്നുകൊണ്ട് രാജാവ്
ആലോചിച്ചു, സ്വര്‍ണ്ണം ഭക്ഷിക്കാനും കുടിക്കാനും പറ്റില്ലല്ലോ. അപ്പോഴാണ് മകള്‍
ഓടി വന്നത്. രാജാവ് അവളെ ചേര്‍ത്തു അണച്ചതും മകള്‍ സ്വര്‍ണ്ണ പ്രതിമ ആയി. ചിരിയും സന്തോഷവും ഇല്ലാതായി.
രാജാവ് തല കുനിച്ചു
കരയാന്‍ തുടങ്ങി. അപരിചിതന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തലേന്ന് താന്‍ കൊടുത്ത
വരത്തില്‍ രാജാവ് സന്തുഷ്ടന്‍ അല്ലെ എന്ന് ആരാഞ്ഞു.
ഏറ്റവും ദുരിതം
അനുഭവിക്കുന്നവനാണ് താനെന്നു രാജാവ് പറഞ്ഞു.
അപരിചിതന്‍
ചോദിച്ചു, ‘ഇപ്പോള്‍ നിനക്ക് അഭികാമ്യമായി തോന്നുന്നത് ഭക്ഷണവും മകളുമാണോ അതോ
സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ്ണ സ്തൂപവും ആണോ?
കരഞ്ഞു ക്ഷമ
ചോദിച്ചു കൊണ്ട് രാജാവ് പറഞ്ഞു, സ്വര്‍ണ്ണ ശേഖരം എല്ലാം ഞാന്‍ ഉപേക്ഷിക്കാം. എന്റെ
മകളെ തിരിച്ചു തരൂ. മകളില്ലെങ്കില്‍ മറ്റൊന്നിനും ഒരു മൂല്യവും കാണുന്നില്ല.
വരം
തിരിച്ചെടുത്തുകൊണ്ട് അപരിചിതന്‍ പറഞ്ഞു, നിങ്ങള്‍ മുന്പത്തെക്കാളും ബുദ്ധിമാന്‍
ആയിരിക്കുന്നു.
രാജാവിനു തന്റെ
മകളെ തിരിച്ചു കിട്ടി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പാഠം
മനസ്സിലാക്കുകയും ചെയ്തു.
ഇവിടെ കഥാതന്തു
എന്താണ്?
മൂല്യച്ചുതി ദുരന്ത
പര്യവസായി ആണ്
ചിലപ്പോള്‍, നിങ്ങള്‍
ആഗ്രഹിച്ചത് ലഭിക്കുന്നത്, ലഭിക്കാതിരിക്കുന്നതിനെക്കാള്‍ ദു:ഖദായി ആയിരിക്കും.
ഒരു ഫുട്ബോള്‍
കളിയില്‍ കളിക്കാരെ മാറ്റാം. എന്നാല്‍ ജീവിതത്തില്‍ പകരക്കാര്‍ക്കോ പുനര്ദൃശ്യങ്ങള്‍ക്കോ സാദ്ധ്യത ഇല്ല. സംഭവിച്ചു കഴിഞ്ഞ ദുരന്തങ്ങളെ തിരിച്ചു വിടാന്‍ നമുക്കാവില്ല.
No comments:
Post a Comment