Tuesday, 17 June 2014

Inspirational Stories (ഉദ്ബോധന കഥകള്‍)




About a hundred years ago, a man looked at the morning newspaper and to his surprise and horror, read his name in the obituary column. The news papers had reported the death of the wrong person by mistake. His first response was shock. Am I here or there? When he regained his composure, his second thought was to find out what people had said about him. The obituary read, "Dynamite King Dies." And also "He was the merchant of death." This man was the inventor of dynamite and when he read the words "merchant of death," he asked himself a question, "Is this how I am going to be remembered?" He got in touch with his feelings and decided that this was not the way he wanted to be remembered. From that day on, he started working toward peace. His name was Alfred Nobel and he is remembered today by the great Nobel Prize.

Just as Alfred Nobel got in touch with his feelings and redefined his values, we should step back and do the same.

What is your legacy?

How would you like to be remembered?

Will you be spoken well of?

Will you be remembered with love and respect?

Will you be missed?

 
നിങ്ങള്‍ എങ്ങിനെ ഓര്‍മ്മിക്കപെടാന്‍ ആഗ്രഹിക്കുന്നു? 

ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാത പത്രത്തില്‍ ആശ്ചര്യത്തോടെയും, നടുക്കത്തോടെയും, ഭയത്തോടെയും സ്വന്തം ചരമ കുറിപ്പ് അയാള്‍ കണ്ടു. 

തെറ്റായ പേര് അച്ചടിച്ചത് പത്രക്കുറിപ്പില്‍ പറ്റിയ പിശകായിരുന്നു. ഞെട്ടലോടെ ആയിരുന്നു അയാളുടെ ആദ്യ പ്രതികരണം. ഞാന്‍ ഇവിടെയാണോ അതോ അവിടെയാണോ.

വികാരങ്ങള്‍ അടങ്ങിയപ്പോള്‍, ആളുകള്‍ തന്നെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാന്‍ ആഗ്രഹം. 

മരണ വാര്‍ത്തയില്‍ ഇങ്ങനെ എഴുതിയിരുന്നു; ഡയനാമിറ്റ് രാജാവ് മരിച്ചു, അയാള്‍ മരണത്തിന്‍റെ വ്യാപാരി ആയിരുന്നു, ഡയനാമിറ്റ് കണ്ടുപിടിച്ചത് ഇയാളായിരുന്നു.

മരണത്തിന്‍റെ വ്യാപാരി എന്ന വിശേഷണം വായിച്ചു അയാള്‍ സ്വയം ചോദിച്ചു. ഇങ്ങിനെയാണോ ആളുകള്‍ എന്നെ ഓര്‍ക്കുക?

സ്വന്തം വൈകാരികാനുഭവം സ്പര്ശിച്ചറിഞ്ഞ അയാള്, ഇത്തരത്തില്‍ അല്ല ഞാന്‍ അറിയപ്പെടെണ്ടത്, ഓര്‍ക്കപ്പെടെണ്ടത്, എന്ന  തീരുമാനത്തില്‍ എത്തുന്നു.  അന്ന് മുതല്‍ അയാള്‍ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 

ശാന്തിക്കും സമാധാനത്തിനും ഉള്ള മഹത്തായ നോബേല്‍ സമ്മാനം ആല്‍ഫ്രഡ്‌ നോബേല്‍ എന്ന അദ്ദേഹത്തിന്റെ പേരില്‍ ആണ്.

ആല്‍ഫ്രഡ്‌ നോബേല്‍ എപ്രകാരം സ്വന്തം വൈകാരികാനുഭവം സ്പര്ശിച്ചറിഞ്ഞു മൂല്യങ്ങളെ പുനര്‍ നിര്‍വചനം ചെയ്തുവോ, അപ്രകാരം നമ്മളും ചെയ്യേണ്ടിയിരിക്കുന്നു.

നിങ്ങള്‍ എങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു?

നിങ്ങളെ കുറിച്ച് നല്ലത് പറയുന്നുണ്ടോ?

നിങ്ങളെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിക്കുമോ?

No comments:

Post a Comment